- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാണിയംകുളം ചന്ത; പെരുന്നാള്‍ ചന്തയില്‍ നടന്നത് പതിനഞ്ച് കോടിയുടെ റെക്കോര്‍ഡ് കാലി വില്പന
ഇതു വരെ പെരുന്നാള്‍ കാലത്ത് ചന്തയില്‍ നടന്ന ഏറ്റവും കൂടിയ കച്ചവടം 10 കോടി രൂപയാണ്. ഇതിനെ മറികടന്നാണ് ഇത്തവണ പെരുന്നാള്‍ ചന്തയിലെ കന്നുകാലി കച്ചവടം റെക്കോര്‍ഡ് വില്പന സൃഷ്ടിച്ചത്. സാധാരണ ആഴ്ചചന്തകളില്‍ ഇവിടെ 5 കോടിയുടെ കച്ചവടമാണ് നടക്കാറുള്ളത്.

പാലക്കാട്: പെരുന്നാളിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന വാണിയംകുളം കന്നുകാലി ചന്തയില്‍ 15 കോടി രൂപയുടെ റെക്കോര്‍ഡ് കച്ചവടം. ഇതു വരെ പെരുന്നാള്‍ കാലത്ത് ചന്തയില്‍ നടന്ന ഏറ്റവും കൂടിയ കച്ചവടം 10 കോടി രൂപയാണ്. ഇതിനെ മറികടന്നാണ് ഇത്തവണ പെരുന്നാള്‍ ചന്തയിലെ കന്നുകാലി കച്ചവടം റെക്കോര്‍ഡ് വില്പന സൃഷ്ടിച്ചത്. സാധാരണ ആഴ്ചചന്തകളില്‍ ഇവിടെ 5 കോടിയുടെ കച്ചവടമാണ് നടക്കാറുള്ളത്.
കര്‍ണ്ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 55 ലോഡ് കന്നുകാലികള്‍ പെരുന്നാള്‍ ചന്തയിലെത്തി. പെരുന്നാള്‍ ആവശ്യം മുന്‍നിര്‍ത്തി വലിയകന്നുകാലികളെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതലും എത്തിച്ചത്. ഇത് മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കാണ് പ്രധാനമായും കച്ചവടം ചെയ്തത്.
പെരുന്നാള്‍ ചന്ത വാണിയംകുളം ചന്തയുടെ വ്യാപാര ഉണര്‍വ്വിന് ഉത്തേജനമായതായി കാറ്റില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി യൂസഫ് പത്തിരിപ്പാല പറഞ്ഞു. കൊവിഡ് കാലത്ത് 18 മാസം ചന്ത അടച്ചിട്ടിരുന്നു. കൊവിഡിനു ശേഷം മാസങ്ങള്‍ക്ക് മുന്‍പ് ചന്ത തുറന്നെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കാലി വരവ് കുറവായിരുന്നു.
വ്യാഴാഴ്ച ചന്തയില്‍ നടന്ന ഉയര്‍ന്ന കച്ചവടം കന്നുകാലി കച്ചവട രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും യൂസഫ് പറഞ്ഞു. പ്രതാപത്തിനൊത്ത് വാണിയംകുളം ചന്ത നവീകരിച്ച് വ്യാപാരത്തിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്നും യൂസഫ് പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ കന്നുകാലി ചന്തയാണ് വാണിയംകുളം ചന്ത. നൂറ്റാണ്ടുകളുടെ പാരമ്പര്യ പെരുമ പറയാനുണ്ട് ചന്തയ്ക്ക്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















