Sub Lead

പരീക്ഷണ ഓട്ടത്തില്‍ വന്ദേ ഭാരത് വൈകി; റെയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പരീക്ഷണ ഓട്ടത്തില്‍ വന്ദേ ഭാരത് വൈകി; റെയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: പരീക്ഷണ ഓട്ടത്തില്‍ തന്നെ വന്ദേ ഭാരത് എക്‌സ്പ്രസ് വൈകിയതിന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം ഡിവിഷന്‍ ഓഫിസ് കണ്‍ട്രോള്‍ വിഭാഗത്തിലെ പി എല്‍ കുമാറിനെതിരേയാണ് നടപടി. തിങ്കളാഴ്ച നടന്ന പരീക്ഷണ ഓട്ടത്തിനിടെ പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്‌നല്‍ നല്‍കിയതിനാല്‍ വന്ദേഭാരത് എക്‌സ്പ്രസ് വൈകിയിരുന്നു. പിറവം സ്‌റ്റേഷനില്‍ വേണാട് എക്‌സ്പ്രസ് വന്നതും വന്ദേഭാരതിന്റെ പരീക്ഷ ഓട്ടവും ഒരേ സമയത്താണുണ്ടായത്. എന്നാല്‍, യാത്രക്കാരുടെ എണ്ണം പരിഗണിച്ച് വേണാട് എക്‌സ്പ്രസിന് കടന്നുപോവാന്‍ ഉദ്യോഗസ്ഥന്‍ സിഗ്‌നല്‍ നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വന്ദേ ഭാരത് വൈകിയത് എന്നതിന്റെ പേരിലാണ് നടപടിയെടുത്തത്. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വന്ദേഭാരത് എക്‌സ്പ്രസിന് വേണ്ടത്ര വേഗമില്ലെന്ന ആക്ഷേപത്തിനിടെയാണ് റെയില്‍വേ ഉദ്യോഗസ്ഥനെതിരേ നടപടി ഉണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it