ബാഴ്‌സയുടെ ഡബിള്‍ മോഹത്തിനു തിരിച്ചടി; കോപ്പാ ഡെല്‍ റേ വലന്‍സിയക്ക്

ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോള്‍ നേടി വലന്‍സിയ ലീഡ് നേടി

ബാഴ്‌സയുടെ ഡബിള്‍ മോഹത്തിനു തിരിച്ചടി; കോപ്പാ ഡെല്‍ റേ വലന്‍സിയക്ക്

മാഡ്രിഡ്: സ്പാനിഷ് ലീഗ് ജേതാക്കളായ ബാഴ്‌സലോണയുടെ ഡബിള്‍ കിരീട മോഹത്തിന് വലന്‍സിയയുടെ തിരിച്ചടി. ഫൈനലില്‍ വലന്‍സിയ 2-1ന്റെ ജയം നേടിയാണ് ബാഴ്‌സയുടെ 31ാം കോപ്പാ ഡെല്‍ റേ കിരീടമെന്ന സ്വപ്‌നം തകര്‍ത്തത്. ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോള്‍ നേടി വലന്‍സിയ ലീഡ് നേടി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 73ാം മിനിറ്റില്‍ ലയണല്‍ മെസ്സി ബാഴ്‌സയുടെ ഏക ഗോള്‍ നേടി. ഗമീറോ, റൊഡ്രിഗോ എന്നിവരാണ് വലന്‍സിയയുടെ സ്‌കോറര്‍മാര്‍. രണ്ടാം പകുതിയില്‍ ബാഴ്‌സ മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ അന്യംനില്‍ക്കുകയായിരുന്നു. തുടര്‍ച്ചയായി അഞ്ചാം കിരീടമെന്ന നേട്ടം കൂടിയാണ് ഇന്നത്തെ തോല്‍വിയോടെ ബാഴ്‌സ കൈവിട്ടത്. വലന്‍സിയ 2008ലാണ് അവസാനമായി കോപ്പാ ഡെല്‍റേ ചാംപ്യന്‍ഷിപ്പ് നേടിയത്.
RELATED STORIES

Share it
Top