Sub Lead

മന്ത്രി എ കെ ബാലനു നേരെ കെഎസ് യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

മന്ത്രി എ കെ ബാലനു നേരെ കെഎസ് യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം
X

തിരുവനന്തപുരം: വാളയാര്‍ കേസ് അട്ടിമറിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് മന്ത്രി എ കെ ബാലനു നേരെ കെ എസ് യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. രാവിലെ 8.45ഓടെ നിയമസഭാസമ്മേളനത്തിനെത്തുകയായിരുന്ന മന്ത്രിയെ അഞ്ച് കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. നഗരസഭാമന്ദിരത്തിന് മുന്നിലെ റോഡിലാണ് സംഭവം. പോലിസെത്തി പ്രതിഷേധക്കാരെ തടഞ്ഞതോടെ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. മൂന്നുപേരെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിയായ സ്ത്രീക്കു പരിക്കേറ്റു. നിലത്തു വീണ് കൈക്കു പരിക്കേറ്റ സ്ത്രീയെ പോലിസ് ആശുപത്രിയിലേക്കു മാറ്റി. വാളയാര്‍ സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മന്ത്രി എ കെ ബാലനു പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it