- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടി വരുമെന്ന് ഇഡി
നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാന്‍ വദ്ര തയ്യാറാകുന്നില്ലെന്നും ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി പി സിങ് കോടതിയെ അറിയിച്ചു.

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോട് റോബര്‍ട്ട് വദ്ര സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ഇക്കാര്യം ഇഡി ഡല്‍ഹി കോടതിയെ അറിയിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാന്‍ വദ്ര തയ്യാറാകുന്നില്ലെന്നും ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി പി സിങ് കോടതിയെ അറിയിച്ചു. വദ്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയം കോടതി മാര്‍ച്ച് 25 ന് വീണ്ടും പരിഗണിക്കും. അതുവരെ വദ്രയെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.എന്നാല്‍, അന്വേഷണം സുപ്രധാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പൊഴും വദ്ര അറസ്റ്റില്‍നിന്നുള്ള സംരക്ഷണം ആസ്വദിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആരോപിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവാണ് വദ്രയുടെ വിദേശത്തുള്ള ആസ്ഥികളുമായി ബന്ധപ്പെട്ടാണ് കേസ്. നികുതി വെട്ടിപ്പ് നടത്തുന്നതിനായി ഇവ സംബന്ധിച്ച വിവരങ്ങള്‍ വദ്ര മറച്ചുവച്ചുവെന്നാണ് ഇഡി ആരോപിക്കുന്നത്. വദ്രയുമായി ബന്ധപ്പെട്ട ഡല്‍ഹിയിലും ബെംഗളൂരുവിലുമുള്ള കേന്ദ്രങ്ങളില്‍ 2018 ഡിസംബര്‍ ഏഴിന് ഇഡി റെയ്ഡുകള്‍ നടത്തിയിരുന്നു.
RELATED STORIES
വിമാനത്തില്‍ ബഹളമുണ്ടാക്കിയ 52 ജൂത കുട്ടികളെ ഇറക്കിവിട്ടു
24 July 2025 3:37 PM GMTഎയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു
24 July 2025 2:57 PM GMTസിന്ധുവിനെ അട്ടിമറിച്ച് 17കാരി ഉന്നതി ഹൂഡ; ചൈന ഓപ്പണില്‍ സിന്ധു...
24 July 2025 2:41 PM GMTലോകകപ്പ് ചെസ്; ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഫൈനലില്‍
24 July 2025 2:31 PM GMTസംഭല്‍ ശാഹീ ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം
24 July 2025 2:25 PM GMTസ്കൂള്‍ സമയമാറ്റം: മതസംഘടനകളുമായുള്ള സര്‍ക്കാര്‍ ചര്‍ച്ച വെള്ളിയാഴ്ച
24 July 2025 1:38 PM GMT