- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാഹചടങ്ങിന് മാംസാഹാരം പാചകം ചെയ്തതിനെതിരെ ഹിന്ദുത്വര്‍

വഡോദര: വിവാഹചടങ്ങിന് മുസ്‌ലിം കുടുംബം മാംസാഹാരം പാചകം ചെയ്തതിനെ ചോദ്യം ചെയ്ത് ഹിന്ദുത്വ സംഘം എത്തിയത് നേരിയ സംഘര്‍ഷത്തിന് കാരണമായി. ഗുജറാത്തിലെ വഡോദരയിലെ ഭാണ്ഡ്‌വാഡയിലാണ് സംഭവം. ക്ഷേത്രമുള്ള പ്രദേശത്ത് മാംസം പാചകം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് ഹിന്ദുത്വര്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണം. കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചും ഹിന്ദുത്വരെ എതിര്‍ത്തും പ്രദേശത്തെ മുസ്‌ലിം യുവാക്കള്‍ എത്തി. ഇതോടെ പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചതായി അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ എം പി ഭോജാനി പറഞ്ഞു.
'' പാചകം ചെയ്യുന്ന പാത്രങ്ങള്‍ മാറ്റാന്‍ വിവാഹചടങ്ങ് നടത്തുന്ന കുടുംബത്തോട് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തര്‍ക്കത്തിന് കാരണമായി. കണ്‍ട്രോള്‍ റൂമില്‍ കോള്‍ ലഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അവിടെ പോലിസിനെ വിന്യസിച്ചു. ഇരുവിഭാഗത്തിന്റെയും പരാതിയില്‍ കേസെടുത്തിട്ടുണ്ട്.''-എം പി ഭോജാനി പറഞ്ഞു. വിവാഹചടങ്ങ് മുടക്കാന്‍ ശ്രമിച്ചതിനെതിരെയാണ് മുസ്‌ലിം കുടുംബം പരാതി നല്‍കിയിരിക്കുന്നത്. മുസ്‌ലിം സമുദായ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഹിന്ദുത്വര്‍ പോലിസില്‍ നല്‍കിയ പരാതി പറയുന്നത്.
വഡോദരയില്‍ കഴിഞ്ഞ ഏറെക്കാലമായി വര്‍ഗീയസംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും പേര്‍ക്ക് കുത്തേറ്റിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















