Sub Lead

ഗവര്‍ണര്‍ ബിജെപി ഏജന്റ്; രാജിവച്ച് പോയില്ലെങ്കില്‍ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ല- കെ മുരളീധരന്‍

ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബിജെപിയുടെ ഏജന്റാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഗവര്‍ണര്‍ ബിജെപി ഏജന്റ്; രാജിവച്ച് പോയില്ലെങ്കില്‍ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ല- കെ മുരളീധരന്‍
X

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. ഗവര്‍ണര്‍ പരിധി വിട്ടാല്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഗവര്‍ണറെ തെരുവിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് കെ മുരളീധരന്‍ എം.പിയും പറഞ്ഞു. കോഴിക്കോട് കുറ്റിയാടിയില്‍ ദേശരക്ഷാ ലോങ് മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനം.

നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയത്തെ വിമര്‍ശിക്കുന്നത് ഗവര്‍ണര്‍ തന്നെ പരിശോധിക്കണം. ഗവര്‍ണര്‍ പരിധി വിടുകയാണെങ്കില്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഓരോ പദവിയിലിരിക്കുമ്പോഴും പാലിക്കുന്ന മിതത്വത്തിന് അനുസരിച്ചാണ് വ്യക്തികള്‍ക്ക് ആദരം ലഭിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ഓര്‍മ്മിപ്പിച്ചു.

അല്‍പ്പം കൂടി കടുത്ത ഭാഷയിലായിരുന്നു കെ മുരളീധരന്‍ എംപിയുടെ വിമര്‍ശനം. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പോയില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് വടകര എംപി കെ മുരളീധരന്‍ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബിജെപിയുടെ ഏജന്റാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it