- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവ എംഎൽഎമാരുടെ നീക്കത്തിൽ ഉമ്മൻ ചാണ്ടിക്ക് അതൃപ്‌തി, മാറിമറിഞ്ഞ് കോൺഗ്രസ് ഗ്രൂപ്പ് രാഷ്‌ട്രീയം
ചെന്നിത്തലയെ പിന്തുണച്ച് കെപിസിസി അധ്യക്ഷ സ്ഥാനം സ്വന്തമാക്കുകയെന്നതായിരുന്നു എ ഗ്രൂപ്പിന്‍റെ ലക്ഷ്യം.

തിരുവനന്തപുരം: വിഡി സതീശൻ പ്രതിപക്ഷ നേതാവായതോടെ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയും. കഴിഞ്ഞ 16 വർഷമായി സംസ്ഥാന കോൺഗ്രസ് രാഷ്‌ട്രീയത്തിൽ നിലനിന്നിരുന്ന ഉമ്മൻചാണ്ടി-രമേശ് ചെന്നിത്തല യുഗത്തിനാണ് സതീശന്‍റെ സ്ഥാനാരോഹണത്തോടെ അവസാനമാകുന്നത്.
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള ഗ്രൂപ്പ് നീക്കം ഒന്നടങ്കം പാളിയതോടെ ഗ്രൂപ്പുകള്‍ക്ക് പഴയ ആവേശമില്ലാതായി മാറിയിരിക്കുകയാണ്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വീണ്ടും എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും ഗ്രൂപ്പ് താത്പര്യങ്ങള്‍ക്ക് വീണ്ടും പ്രധാന്യമേറുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു.
ചെന്നിത്തലയെ പിന്തുണച്ച് കെപിസിസി അധ്യക്ഷ സ്ഥാനം സ്വന്തമാക്കുകയെന്നതായിരുന്നു എ ഗ്രൂപ്പിന്‍റെ ലക്ഷ്യം. ഇത്തരമൊരു ധാരണ ഇരു ഗ്രൂപ്പുകള്‍ക്കുമിടയിലെ പ്രമുഖര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ തലമുറ മാറ്റം എന്ന ആവശ്യത്തില്‍ യുവ എംഎല്‍എമാര്‍ ഗ്രൂപ്പിന് അതീതമായി ഉറച്ച് നിന്നതോടെ എല്ലാ നീക്കങ്ങളും തകിടം മറിഞ്ഞു. യുവ എംഎൽഎമാരുടെ നീക്കത്തിൽ പാർട്ടിയിലെ ഗ്രൂപ്പ് നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്.
ചെന്നിത്തലയെ പിന്തുണയ്ക്കാന്‍ നേതൃത്വം നിര്‍ദേശിച്ചിട്ടും ഹൈക്കമാന്‍ഡിന് മുന്നില്‍ ഒരു വിഭാഗം നിലപാട് മാറ്റിയതില്‍ ഉമ്മന്‍ചാണ്ടിക്ക് കടുത്ത അതൃപ്‌തിയുണ്ട്. ഒറ്റക്കെട്ടായി നില്‍ക്കാറുണ്ടായിരുന്ന എ ഗ്രൂപ്പില്‍ ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമായാണ്. ഐ ഗ്രൂപ്പ് പല വിഭാഗമായി പിളർന്നിരിക്കുകയാണ്. നീക്കങ്ങള്‍ എല്ലാം തകര്‍ന്നതോടെ ഐ ഗ്രൂപ്പിലെ ചെന്നിത്തല പക്ഷത്ത് നിന്നും ഇനിയും ചോര്‍ച്ചയുണ്ടായേക്കും. കെസി വേണുഗോപാലും കെ സുധാകരനും വ്യത്യസ്‌ത നിലപാടുമായി മുന്നോട്ട് പോവുന്ന സാഹചര്യവും ശ്രദ്ധേയമാണ്.
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള നീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വലിയ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ ഗ്രൂപ്പുകള്‍ തയ്യാറാവില്ലയെന്നാണ് വിവരം. ഇത് ഹൈക്കമാന്‍ഡിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയേക്കും. ആര്‍ക്കുവേണ്ടിയും അവകാശവാദം ഉന്നയിക്കാതെ ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തിന് നിന്നുകൊടുക്കാനായിരിക്കും എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം.
കെപിസിസി അധ്യക്ഷനായി ആര് വരണം എന്ന കാര്യത്തില്‍ തോല്‍വിയെ കുറിച്ച് പഠിക്കുന്ന അശോക് ചവാന്‍ കമ്മിറ്റി ഈ ആഴ്‌ച അവസാനത്തോട് കൂടി നേതാക്കളുടെ അഭിപ്രായം തേടും. ഗ്രൂപ്പ് താത്പര്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ കെ സുധാകരന്‍ തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയക്കേും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















