Sub Lead

പോലിസ് വാഹനം ടാങ്കറില്‍ ഇടിച്ച് മൂന്നു പോലിസുകാരും പ്രതിയും മരിച്ചു

പോലിസ് വാഹനം ടാങ്കറില്‍ ഇടിച്ച് മൂന്നു പോലിസുകാരും പ്രതിയും മരിച്ചു
X

അലീഗഡ്: പോലിസ് വാഹനം ടാങ്കര്‍ ലോറിയില്‍ ഇടിച്ച് മൂന്നു പോലിസുകാരും വാഹനത്തിലുണ്ടായിരുന്ന പ്രതിയും മരിച്ചു. ഉത്തര്‍പ്രദേശിലെ അലീഗഡിലെ ചികാവതി പ്രദേശത്താണ് സംഭവം. പ്രതിയുമായി ഫൈസാബാദില്‍ നിന്നും ബുലന്ദ്ഷഹറിലേക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ മറ്റു രണ്ടു പോലിസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌ഐ രാമസ്വരൂപ് ജീവന്‍, ബല്‍വീര്‍ സിങ്, ഡ്രൈവര്‍ ചന്ദ്രപാല്‍, ഒരു കേസിലെ പ്രതിയായ ഗുല്‍ഷന്‍ എന്നിവരാണ് മരിച്ചത്.



Next Story

RELATED STORIES

Share it