Sub Lead

ഹാന്റ് പൈപ്പ് ഉപയോഗിച്ചതിന് ഭീഷണി; വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായി ദലിത് കുടുംബം

സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും കുടുംബം വീട് വിടുന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ നരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

ഹാന്റ് പൈപ്പ് ഉപയോഗിച്ചതിന് ഭീഷണി; വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായി ദലിത് കുടുംബം
X

ലക്‌നോ: ഹാന്‍ഡ് പമ്പ് ഉപയോഗിച്ചതിന്റെ പേരില്‍ സവര്‍ണര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെതുടര്‍ന്ന് വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായി ദലിത് കുടുംബം. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലാണ് സംഭവമെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും കുടുംബം വീട് വിടുന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ നരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

ഡിസംബര്‍ 25ന് ഹാന്‍ഡ് പമ്പില്‍ നിന്ന് വെള്ളം എടുക്കാന്‍ പോയപ്പോള്‍ രാം ദയാല്‍ യാദവിന്റെ കുടുംബാംഗങ്ങള്‍ തന്നെ വടികൊണ്ട് ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ബിസന്ദ പോലിസ് സ്‌റ്റേഷനില്‍ രാംചന്ദ്ര റെയ്ദാസ് പരാതി നല്‍കിയിരുന്നു. രാംചന്ദ്ര റെയ്ദാസിന് ആക്രമണത്തില്‍ പരിക്കേല്‍ക്കുകുയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടുകയും ചെയ്തതായി പോലിസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.

പ്രതികളെ ഭയന്ന് തങ്ങള്‍ വീട് വിട്ടതായും ഇപ്പോള്‍ ഒരു ഫാമില്‍ കുടില്‍ നിര്‍മിച്ച് താമസിക്കുകയാണെന്നും കുടുംബനാഥനായ റെയ്ദാസ് എന്‍ഡിടിവിയോട് പറഞ്ഞു.

തങ്ങളുടെ വീടിന് തീയിട്ട് തങ്ങളെ ജീവനോടെ ചുട്ടുകൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായും ഇതിനെതുടര്‍ന്ന് ഭയംമൂലം തങ്ങള്‍ വീട് വിടുകയായിരുന്നുവെന്നും റെയ്ദാസ് പറഞ്ഞു.കേസില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് റെയ്ദാസ് ആരോപിച്ചു.

'പ്രതികള്‍ സ്വതന്ത്രമായി വിഹരിക്കുകയും തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്'-അദ്ദേഹം പറഞ്ഞു. കേസിന്റെ വസ്തുതകള്‍ മറച്ചുവെക്കുകയും നിസാര വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതെന്ന് 45 കാരനായ ദലിത് വ്യക്തി ആരോപിച്ചു. പരിക്കുകളെക്കുറിച്ച് എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കേവലമൊരു അടിപിടി കേസാണിതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സിംഗ് പറഞ്ഞു.

Next Story

RELATED STORIES

Share it