യുപിയില്‍ ദലിത് ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി
സാഫിപൂര്‍ കൊട്‌വാലി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ചോരയില്‍ കുളിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ കാണാതാവുന്നത്.
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 12 വയസുകാരിയായ ദലിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. സാഫിപൂര്‍ കൊട്‌വാലി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ചോരയില്‍ കുളിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ കാണാതാവുന്നത്.
വീട്ടുകാര്‍ക്കൊപ്പം വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. പുലര്‍ച്ചെ ഉറക്കമെഴുന്നേറ്റ പിതാവ് കുട്ടിയെ അടുത്ത് കണ്ടില്ല. തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് 100 മൂറ്റര്‍ ദൂരയായി കൃഷിയിടത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. പെണ്‍കുട്ടിയുടെ തല കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്ത നിലയിലായിരുന്നു.
കുട്ടിയുടെ തലയിലും കഴുത്തിലും സ്വകാര്യഭാഗങ്ങളിലും മാരകമായ മുറിവേറ്റിരുന്നതായി പോലിസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ ലഖ്‌നോ റേഞ്ച് ഐജി എസ്‌കെ ഭഗത് കേസിന്റെ അന്വേഷണത്തിനായി നാലംഗസംഘത്തെ നിയോഗിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഡോഗ്‌സ്‌ക്വാഡ് പരിശോധന നടത്തി. പ്രതികളെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും ഉടന്‍തന്നെ പിടികൂടുമെന്നും ഐജി അറിയിച്ചു. പെണ്‍കുട്ടി പീഡനത്തിനിരയായത് സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചശേഷം പ്രതികരിക്കാമെന്നും പോലിസ് വ്യക്തമാക്കി.
RELATED STORIES
ഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTകുതിരയോട്ട മല്‍സരത്തിലെ ഇന്ത്യയുടെ അഭിമാന താരത്തിന് ജന്മനാടിന്റെ...
24 Sep 2023 12:27 PM GMTഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം
28 Aug 2023 4:10 AM GMT