Sub Lead

യുഎസ് പശ്ചിമേഷ്യയിലെ സൈനിക സാന്നിധ്യം കുറയ്ക്കുന്നു; വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പിന്‍വലിച്ചു തുടങ്ങി

ഇതിന്റെ ഭാഗമായി നാലു പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് യുഎസിന്റെ വ്യോമ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് ആന്റിമിസൈല്‍ ബാറ്ററികള്‍ പിന്‍വലിക്കുമെന്ന് ബൈഡന്‍ ഭരണകൂടം അറിയിച്ചു.

യുഎസ് പശ്ചിമേഷ്യയിലെ സൈനിക സാന്നിധ്യം കുറയ്ക്കുന്നു; വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പിന്‍വലിച്ചു തുടങ്ങി
X

വാഷിങ്ടണ്‍: റഷ്യ, ചൈന എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബൈഡന്‍ ഭരണകൂടം പശ്ചിമേഷ്യയിലെ യുഎസ് സൈനിക സാന്നിധ്യം കുറയ്ക്കുന്നതായി റിപോര്‍ട്ട്. ഇതിന്റെ ഭാഗമായി നാലു പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് യുഎസിന്റെ വ്യോമ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് ആന്റിമിസൈല്‍ ബാറ്ററികള്‍ പിന്‍വലിക്കുമെന്ന് ബൈഡന്‍ ഭരണകൂടം അറിയിച്ചു.

ഇറാനുമായുള്ള സംഘര്‍ഷ സാഹചര്യത്തില്‍ അയവ് വന്നതും വ്യോമ പ്രതിരോധ സംവിധാനം പിന്‍വലിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സൗദി അറേബ്യ, ഇറാന്‍, കുവൈത്ത്, ജോര്‍ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് എട്ട് പാട്രിയറ്റ് ആന്റിമിസൈല്‍ ബാറ്ററികള്‍ പെന്റഗണ്‍ പിന്‍വലിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍സ്രട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതോടൊപ്പം, ട്രംപ് ഭരണകൂട കാലത്ത് വിന്യസിച്ച ടിഎച്ച്എഎഡി (Terminal High Altitude Area Defense) സംവിധാനവും പിന്‍വലിക്കും. ഇതോടൊപ്പം വിന്യസിച്ച സൈനിക യൂനിറ്റുകളേയും പിന്‍വലിക്കും.

മാറ്റങ്ങളെക്കുറിച്ച് ജൂണ്‍ 2ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സാല്‍മാനെ അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സൗദി അറേബ്യയില്‍ നിന്ന് യുഎസ് മിക്ക സൈനിക ഹാര്‍ഡ് വെയറുകളും നീക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതിനിടെ രണ്ട് വര്‍ഷം മുമ്പാണ് യുഎസിന്റെ മിഡില്‍ ഈസ്റ്റ് മേഖലയിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചത്. സംഭാഷണത്തെ തുടര്‍ന്ന് ഈ മാസം ആദ്യത്തിലാണ് സൈനിക സാന്നിധ്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

Next Story

RELATED STORIES

Share it