Sub Lead

കൈക്കൂലി ആരോപണം: അദാനിക്കെതിരേ അമേരിക്കയില്‍ അന്വേഷണം

കൈക്കൂലി ആരോപണം: അദാനിക്കെതിരേ അമേരിക്കയില്‍ അന്വേഷണം
X

വാഷിങ്ടണ്‍: ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ടോ എന്നറിയാന്‍ അദാനി കമ്പനികള്‍ക്കും ഗൗതം അദാനിക്കുമെതിരേ അമേരിക്കയില്‍ അന്വേഷണം. ന്യൂയോര്‍ക്കിലെ ഈസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോര്‍ണി ഓഫിസിന്റെയും വാഷിങ്ടണിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. അസൂര്‍ പവര്‍ ഗ്ലോബല്‍ എന്ന ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി കമ്പനിയുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. അദാനി സ്ഥാപനങ്ങളുടെയും കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തികളെയും കുറിച്ച് അന്വേഷിക്കുന്നതായാണ് റിപോര്‍ട്ട്. അതേസമയം, ചെയര്‍മാനെതിരേ എന്തെങ്കിലും അന്വേഷണം നടക്കുന്നതായി ഞങ്ങള്‍ക്ക് അറിവില്ലെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. ഏറ്റവും ഉയര്‍ന്ന നിലവാരത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസ് ഗ്രൂപ്പ് എന്ന നിലയില്‍, ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും അഴിമതി വിരുദ്ധ നിയമങ്ങള്‍ക്കും കൈക്കൂലി വിരുദ്ധ നിയമങ്ങള്‍ക്കും തങ്ങള്‍ വിധേയരാണെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. അതേസമയം, അന്വേഷണം സംബന്ധിച്ച് വെളിപ്പെടുത്താന്‍ ബ്രൂക് ലിനിലെയും വാഷിങ്ടണിലെയും ജസിറ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികള്‍ തയ്യാറായില്ല.

ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ കമ്പനിക്കും അ,ൂറിനുമെതിരേ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. അന്വേഷണങ്ങള്‍ എല്ലായ്‌പ്പോഴും പ്രോസിക്യൂഷനിലേക്ക് നയിക്കില്ല. അമേരിക്കന്‍ നിക്ഷേപകരുമായോ വിപണികളുമായോ ബന്ധമുണ്ടെങ്കില്‍ വിദേശ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ യുഎസ് നിയമം ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് അനുമതി നല്‍കുന്നുണ്ട്. അദാനി ഗ്രൂപ്പിന്റെ ഓഹരി കൃത്രിമം സംബന്ധിച്ച വിവരങ്ങള്‍ നേരത്തേ യുഎസ് ആസ്ഥാനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത് ഓഹരി മാര്‍ക്കറ്റില്‍ വന്‍ ഇടിവിന് കാരണമാക്കിയിരുന്നു. അദാനി ഓഹരികള്‍ കുത്തനെ കൂപ്പുകുത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ യുഎസ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ അദാനി ഗ്രൂപ്പിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it