Sub Lead

യുഎസ് അധിനിവേശ സാധ്യത: റഷ്യയില്‍ നിന്നും ആയുധങ്ങള്‍ തേടി വെനുസ്വേല

യുഎസ് അധിനിവേശ സാധ്യത: റഷ്യയില്‍ നിന്നും ആയുധങ്ങള്‍ തേടി വെനുസ്വേല
X

കരക്കാസ്:യുഎസ് സൈന്യത്തിന്റെ അധിനിവേശ സാധ്യത നിലനില്‍ക്കുന്നതിനാല്‍ റഷ്യയില്‍ നിന്നും ആയുധങ്ങള്‍ തേടി വെനുസ്വേല. രാജ്യത്തിന്റെ വ്യോമാതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങളും 14 മിസൈല്‍ യൂണിറ്റുകളും സുഖോയ് യുദ്ധവിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളുമാണ് ചോദിച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. കൂടാതെ എട്ട് യുദ്ധവിമാന എഞ്ചിനുകളും അഞ്ച് റഡാറുകളും ചോദിച്ചു. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങിനും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്കും മധുറോ കത്തയച്ചിട്ടുണ്ട്. പക്ഷേ, എന്തൊക്കെ സഹായങ്ങളാണ് ചോദിച്ചതെന്ന് വ്യക്തമല്ല.

Next Story

RELATED STORIES

Share it