ഇസ്‌ലാമോഫോബിയക്കെതിരായ ബില്ല് യുഎസ് കോണ്‍ഗ്രസ് പാസാക്കി
212 വോട്ടുകള്‍ക്കെതിരേ 219 വോട്ടുകള്‍ നേടിയാണ് 'കോംബാറ്റിങ് ഇന്റര്‍നാഷണല്‍ ഇസ്‌ലാമോഫോബിയ ആക്ട്' പാസായത്.

വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള 'മുസ്‌ലിം വിരുദ്ധ മുന്‍വിധി' പരിഹരിക്കുന്നതിന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫിസ് എന്ന ഡെമോക്രാറ്റുകളുടെ നിര്‍ദ്ദേശത്തിന് യുഎസ് ജനപ്രതിനിധി സഭ അംഗീകാരം നല്‍കി.
കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമറിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ഒക്ടോബറില്‍ ഇസ്‌ലാമോഫോബിയക്കെതിരായ ബില്ല് ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ചിരുന്നു.മുസ്‌ലിം വിരുദ്ധ മുന്‍വിധിക്കെതിരെ പോരാടുന്നതിനും നിരീക്ഷിക്കുന്നതിനുമായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ഒരു പ്രത്യേക ദൂതനെ നിയമിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്ല്.
യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി ലോറന്‍ ബോബെര്‍ട്ട് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഉമറിനെതിരെ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ബില്ല് യു.എസ് ജന പ്രതിനിധസഭ പാസാക്കിയത്. 212 വോട്ടുകള്‍ക്കെതിരേ 219 വോട്ടുകള്‍ നേടിയാണ് 'കോംബാറ്റിങ് ഇന്റര്‍നാഷണല്‍ ഇസ്‌ലാമോഫോബിയ ആക്ട്' പാസായത്.
പ്രത്യേക ദൂതനെ അവരോധിക്കുന്നതിലൂടെ 'മുസ്‌ലിം വിരുദ്ധ മതാന്ധതയുടെ' ആഗോള പ്രശ്‌നം നന്നായി മനസ്സിലാക്കാന്‍ നയരൂപകര്‍ത്താക്കളെ സഹായിക്കുമെന്ന് 30ലധികം നിയമനിര്‍മ്മാതാക്കളുടെ സംഘം പറഞ്ഞു.
RELATED STORIES
സൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMTകരീം ബെന്സിമ അല് ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMTബ്ലാസ്റ്റേഴ്സ് വനിതാ ടീം പ്രവര്ത്തനം നിര്ത്തി; കടുത്ത സാമ്പത്തിക...
6 Jun 2023 8:54 AM GMTഅവസാന മല്സരത്തില് ബാഴ്സയ്ക്ക് തോല്വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല് പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMT