Sub Lead

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: മുന്‍ പോലിസുദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കുറ്റക്കാരനെന്ന് കോടതി

ചൗവിനെതിരേ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി അറിയിച്ചു. ചൗവിനുള്ള ശിക്ഷ എട്ടാഴ്ചയ്ക്കുള്ളില്‍ വിധിക്കും. മൂന്ന് കുറ്റങ്ങളിലായി ചൗവിന് 75 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: മുന്‍ പോലിസുദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കുറ്റക്കാരനെന്ന് കോടതി
X

വാഷിങ്ടണ്‍: അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിലെ പ്രതിയായ വെള്ളക്കാരനായ യുഎസ് മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ചൗവിനെതിരേ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി അറിയിച്ചു. ചൗവിനുള്ള ശിക്ഷ എട്ടാഴ്ചയ്ക്കുള്ളില്‍ വിധിക്കും. മൂന്ന് കുറ്റങ്ങളിലായി ചൗവിന് 75 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കോടതി നടപടികള്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ചു.

വിധിപ്രഖ്യാപനത്തിനുശേഷം ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബാംഗങ്ങളെ ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും വിളിച്ച് സംസാരിച്ചു. വിധികേള്‍ക്കാന്‍ കോടതിക്ക് പുറത്ത് വലിയ ജനകൂട്ടം തടിച്ചുകൂടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. 2020 മെയ് 25നാണ് ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലെടുത്ത ഫ്‌ളോയിഡിനെ ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കുഴുത്തിലമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ''നിങ്ങളുടെ കാല്‍മുട്ടുകള്‍ എന്റെ കഴുത്തിലാണ്... എനിക്ക് ശ്വാസം മുട്ടുന്നു'' മരിക്കുന്നതിന് മുമ്പ് ജീവനുവേണ്ടി പിടഞ്ഞ നേരത്ത് കണ്ണീരോടെയുള്ള ഫ്‌ളോയിഡിന്റെ യാചന ലോകമെമ്പാടും പ്രതിഷേധാഗ്‌നി തീര്‍ത്തു.

സംഭവത്തില്‍ അമേരിക്കയിലുടനീളം വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. മിനിയാപോളീസിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഡെറിക് ചൗവിന്‍. വ്യാജ കറന്‍സി കൈയില്‍ വച്ചെന്ന കുറ്റമാരോപിച്ചാണ് പോലിസുകാര്‍ ജോര്‍ജ് ഫ്‌ളോയിഡിനെ കസ്റ്റഡിയിലെടുത്തത്. കൈവിലങ്ങണിയിച്ച ഫ്‌ളോയിഡിന്റെ കഴുത്തില്‍ ഡെറിക് ചൗവിന്‍ മുട്ടുകുത്തി ശ്വാസം മുട്ടിച്ചപ്പോഴാണ് മരണം സംഭവിച്ചത്. എനിക്ക് ശ്വാസം മുട്ടുന്നേ എന്ന് ജോര്‍ജ് ഫ്‌ളോയിഡ് പലതവണ യാചിച്ചിരുന്നുവെങ്കിലും വിട്ടയക്കാന്‍ പോലിസുകാര്‍ തയ്യാറായില്ല.

തോമസ് കെ ലെയ്ന്‍, ടൗ താവോ, ജെ അലക്‌സാണ്ടര്‍ കുവെങ് എന്നിവരാണ് കുറ്റാരോപിതരായ മറ്റു പോലിസ് ഉദ്യോഗസ്ഥര്‍. ഇവര്‍ ചേര്‍ന്നാണ് ഫ്‌ളോയിഡിനെ അറസ്റ്റുചെയ്തത്. ചൗവിനെയും കൊലപാതകത്തില്‍ പരോക്ഷമായി പങ്കാളികളായ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും സംഭവം നടന്ന് ഉടന്‍തന്നെ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഫെഡല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് കേസില്‍ അന്വേഷണം നടത്തിയത്. മൂന്നാഴ്ചത്തെ വിചാരണയ്ക്കുശേഷമാണ് വിധി പ്രഖ്യാപനമുണ്ടായത്.

Next Story

RELATED STORIES

Share it