Sub Lead

പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് മുകളിലൂടെ ബി-52 ബോംബര്‍ വിമാനം പറത്തി യുഎസ് (വീഡിയോ)

പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് മുകളിലൂടെ ബി-52 ബോംബര്‍ വിമാനം പറത്തി യുഎസ് (വീഡിയോ)
X

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് മുകളിലൂടെ ബി-52 ബോംബര്‍ വിമാനങ്ങള്‍ പറത്തി സൈനികശേഷി തെളിയിച്ചെന്ന് യുഎസ്. യുകെയിലെ ഫെയര്‍ഫോര്‍ഡിലെ വ്യോമസേനാ താവളത്തില്‍ നിന്നുള്ള രണ്ടു ബി-52 ബോംബര്‍ വിമാനങ്ങളാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് മുകളിലൂടെ പറന്നതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. പശ്ചിമേഷ്യക്കുള്ള ബോംബര്‍ ടാസ്‌ക് ഫോഴ്‌സ് മിഷന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

മേഖലയിലെ യുഎസിന്റെ സഖ്യകക്ഷികളായ രാജ്യങ്ങളുടെ ഭൂമിയില്‍ പരിശീലനത്തിന്റെ ഭാഗമായി ബോംബുകളുമിട്ടു. നാലു യുഎസ് എഫ്-15 യുദ്ധവിമാനങ്ങളും സഖ്യകക്ഷികളായ നാലു രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും ബി-52 ബോംബര്‍ വിമാനങ്ങളെ അനുഗമിച്ചു.


''പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാനോ വിപുലീകരിക്കാനോ ശ്രമിക്കുന്ന രാജ്യങ്ങളോടും സംഘടനകളോടും പ്രതികരിക്കാനുള്ള കഴിവ്, യുഎസിന്റെ സൈനിക ശേഷി എന്നിവ തെളിയിക്കാനാണ് ഇത് ചെയ്തത്.''-യുഎസ് സെന്‍ട്രല്‍ കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ എറിക് കുരില്ല പറഞ്ഞു.

ഫലസ്തീനികളുടെ തൂഫാനുല്‍ അഖ്‌സയെ തുടര്‍ന്ന് ഇസ്രായേലിനെ സംരക്ഷിക്കാന്‍ ചെങ്കടലിലും അറബിക്കടലിലും യുഎസ് പടക്കപ്പലുകള്‍ വിന്യസിച്ചിരുന്നു. ഗസയെ പ്രതിരോധിക്കാന്‍ ഇസ്രായേലിനെ ആക്രമിച്ചതിന് യെമനിലെ ഹൂത്തികളുടെ സൈനിക കേന്ദ്രങ്ങളെ ബി-52 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് യുഎസ് ആക്രമിക്കുകയും ചെയ്തു. ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പായതിനാല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍, യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ പടക്കപ്പലുകളെ യുഎസ് പിന്‍വലിച്ചു. തുടര്‍ന്നാണ് ബി-52 വിമാനങ്ങളെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ മുകളിലൂടെ പറത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it