യുപി ആരോഗ്യ മന്ത്രിക്ക് കൊവിഡ്
BY BSR18 Aug 2020 9:58 AM GMT

X
BSR18 Aug 2020 9:58 AM GMT
ലക്‌നോ: ഉത്തര്‍പ്രദേശിലെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി അതുല്‍ ഗാര്‍ഗിന് കൊവിഡ് സ്ഥിരീകരിച്ചു. അതുല്‍ ഗാര്‍ഗ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി ഈയിടെ സമ്പര്‍ക്കമുണ്ടായിരുന്നവര്‍ പരിശോധന നടത്തണമെന്നും ഗാര്‍ഗ് പറഞ്ഞു. ആഗസ്ത് 15ന് പിസിആര്‍ പരിശോധന നടത്തിയപ്പോള്‍ ഗറ്റീവായിരുന്നു. ഇന്നലെ രാത്രി 9ഓടെ നടത്തിയ തുടര്‍പരിശോധനയിലാണ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്. ആഗസ്ത് 16 മുതല്‍ 18 വരെ ഞാനുമായി ബന്ധപ്പെട്ട ആളുകള്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഗാസിയാബാദ് മണ്ഡലത്തില്‍ നിന്നാണ് അതുല്‍ ഗാര്‍ഗ് വിജയിച്ചത്. നേരത്തേ, ഉത്തര്‍പ്രദേശിലെ മന്ത്രിമാരായ കമല്‍ റാണി വരുണ്‍, ചേതന്‍ ചൗ ഹാന്‍ എന്നിവര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.
UP's minister of state for health Atul Garg tests positive for Covid-19
Next Story
RELATED STORIES
അടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യാജഏറ്റുമുട്ടല്‍...
10 Aug 2022 3:23 PM GMTജസ്റ്റിസ് യു യു ലളിത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്‍...
10 Aug 2022 2:15 PM GMTആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഇനി...
10 Aug 2022 2:13 PM GMTറെക്കോര്‍ഡ് നേട്ടം: നിതീഷ് കുമാര്‍ എട്ടാം തവണയും ബീഹാര്‍...
10 Aug 2022 8:54 AM GMTഭീമ കൊറേഗാവ് കേസ്: വരവര റാവുവിന് ജാമ്യം
10 Aug 2022 7:23 AM GMTവാളയാര്‍ കേസ്:സിബിഐ കുറ്റപത്രം തള്ളി,പുനരന്വേഷണത്തിന് ഉത്തരവ്
10 Aug 2022 7:09 AM GMT