Sub Lead

മദ്യപാനത്തിനിടെ തര്‍ക്കം; സുരക്ഷാജീവനക്കാരനെ വെട്ടിക്കൊന്നു

മദ്യപാനത്തിനിടെ തര്‍ക്കം; സുരക്ഷാജീവനക്കാരനെ വെട്ടിക്കൊന്നു
X

ഉപ്പള: കാസര്‍കോട് ഉപ്പളയില്‍ മദ്യപാനത്തിടെയുണ്ടായ തര്‍ക്കത്തില്‍ വെട്ടേറ്റയാള്‍ മരിച്ചു. സുരക്ഷാജീവനക്കാരനായ പയ്യന്നൂര്‍ സ്വദേശി സുരേഷ് കുമാറാണ് (48) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിക്ക് ഉപ്പള ടൗണിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സ്ഥിരീകരിച്ചു.

പത്വാടി സ്വദേശി സവാദ്(23) ആണ് സുരേഷ്‌കുമാറിനെ വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ മഞ്ചേശ്വരം പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it