- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭര്‍ത്താവിനെയും ആറു മക്കളെയും ഉപേക്ഷിച്ച് യാചകനോടൊപ്പം ഒളിച്ചോടി 45കാരി

ഹര്‍ദോയ് (ഉത്തര്‍പ്രദേശ്): ഭര്‍ത്താവിനെയും ആറുമക്കളെയും ഉപേക്ഷിച്ച് യാചകനോടൊപ്പം ഒളിച്ചോടി 45കാരി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലെ ഹര്‍പാല്‍പൂര്‍ സ്വദേശിയായ രാജുവാണ് പരാതിക്കാരന്‍. തന്റെ ഭാര്യയെ യാചകന്‍ തട്ടിക്കൊണ്ടുപോയതായി ഹര്‍പാല്‍പൂര്‍ പോലിസില്‍ രാജു നല്‍കിയ പരാതി പറയുന്നു. തുടര്‍ന്ന് ഭാരതീയ ന്യായ സംഹിതയിലെ 87ാം വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു. സ്ത്രീകളെ വശീകരിച്ചു കൊണ്ടുപോയി അവിഹിതബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ പത്തുവര്‍ഷം വരെ തടവിന് ശിക്ഷിക്കാമെന്നാണ് ഭാരതീയ ന്യായസംഹിതയിലെ 87ാം വകുപ്പ് പറയുന്നത്.
താനും ഭാര്യ രാജേശ്വരിയും ആറു മക്കളും ജീവിക്കുന്ന പ്രദേശത്തേക്ക് 45 കാരനായ നാനെ പണ്ഡിറ്റ് എന്ന യാചകന്‍ ഇടയ്ക്കിടെ വരുമായിരുന്നു എന്ന് രാജുവിന്റെ പരാതി പറയുന്നു. ഇരുവരും നേരിലും ഫോണിലും സംസാരിക്കുമായിരുന്നു. ജനുവരി മൂന്നിന് ഉച്ചയോടെ രാജേശ്വരി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. മാര്‍ക്കറ്റില്‍ പോയി വരാമെന്ന് മകളോട് പറഞ്ഞാണ് പോയത്. പക്ഷേ, രാജേശ്വരി തിരിച്ചുവന്നില്ല. വീട്ടിലെ എരുമയെ വിറ്റുകിട്ടിയ പണവും കാണാനില്ലെന്ന് രാജുവിന്റെ പരാതി പറയുന്നു. നാനെ പണ്ഡിറ്റുമായി രാജേശ്വരി പോവുന്നത് കണ്ടവരുണ്ട്. ഇയാളെ പിടിക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















