കല്യാണത്തിന് സമ്മതിച്ചില്ല; പിതാവിനെ മകളും കാമുകനും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി
അച്ഛന്‍ തൂങ്ങിമരിച്ചെന്നാണ് മകളും കുടുംബാംഗങ്ങളും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുമ്പ് വടി കൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മകളും കാമുകനും പിടിയിലാവുകയായിരുന്നു.

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ കാമുകനുമായുള്ള വിവാഹത്തിന് സമ്മതിക്കാത്തതിനെതുടര്‍ന്ന് പിതാവിനെ കൊന്ന് കെട്ടിത്തൂക്കി. മകളും കാമുകനും ചേര്‍ന്നാണ് പിതാവിനെ കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.
അച്ഛന്‍ തൂങ്ങിമരിച്ചെന്നാണ് മകളും കുടുംബാംഗങ്ങളും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുമ്പ് വടി കൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മകളും കാമുകനും പിടിയിലാവുകയായിരുന്നു.
സാമ്പല്‍ ജില്ലയില്‍ ജൂലൈ 19നാണ് മനസാക്ഷിയെ നടക്കുന്ന സംഭവം അരങ്ങേറിയത്.കൃഷിയിടത്തിലേക്ക് പോയ ഹര്‍പാല്‍ സിങിനെ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ആരും പോലിസില്‍ പരാതി നല്‍കിയിരുന്നില്ല.കുടുംബാംഗങ്ങളും അച്ഛന്‍ തൂങ്ങിമരിച്ചതാണ് എന്നാണ് പോലിസിന് മൊഴി നല്‍കിയത്.എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്.
ഇരുമ്പ് വടി കൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകള്‍ പ്രീതിയും കാമുകന്‍ ധര്‍മ്മേന്ദ്രയും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയത്. ഇരുവരും കുറ്റം സമ്മതിച്ചതായി പോലിസ് പറയുന്നു. വിവാഹത്തിന് അച്ഛന്‍ സമ്മതിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നും ഇതു കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും പോലിസി പറഞ്ഞു.
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT