Sub Lead

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുടെ ഭാര്യയുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കി ബിജെപി

വരാനിരിക്കുന്ന യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംഗീത സെന്‍ഗര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുടെ ഭാര്യയുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കി ബിജെപി
X

ലഖ്‌നൗ: ഉന്നാവോ ബലാല്‍സംഗക്കേസിലെ പ്രതിയും മുന്‍ ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സെനഗാറിന്റെ ഭാര്യയുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കി ബിജെപി. വരാനിരിക്കുന്ന യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംഗീത സെന്‍ഗര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിയില്‍ തന്നെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനുപിന്നാലെ മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ നിന്ന് സംഗീതയെ ഒഴിവാക്കുകയായിരുന്നു.

ഉന്നാവോയിലെ പഞ്ചായത്ത് ചെയര്‍പേഴ്‌സണാണ് സംഗീത ഇപ്പോള്‍. 2021 ഏപ്രില്‍ 15 മുതല്‍ നാല് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചൗരസ്യ ത്രിതീയ സീറ്റില്‍ ബിജെപി ടിക്കറ്റില്‍ സംഗീതയെ മല്‍സരിപ്പിക്കാനൊരുങ്ങുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ ജീവപര്യന്തം തടവില്‍ കഴിയുകയാണ് കുല്‍ദീപ് സെംഗര്‍. കേസില്‍ കുറ്റംസമ്മതിച്ച കുല്‍ദീപ് സെനഗറിന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നും അംഗത്വം നഷ്ടപ്പെട്ടിരുന്നു. നേരത്തെ ഇദ്ദേഹത്തെ ബിജെപിയില്‍ നിന്നും പുറത്താക്കിയിരുന്നു. 2020ല്‍ ഉന്നാവോ കേസിലെ ഇരയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് സെംഗറിന് പത്ത് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.


Next Story

RELATED STORIES

Share it