Sub Lead

യുപി: മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ തീയിട്ടു

യുപി: മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ തീയിട്ടു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യുവാവിനെ തീയിട്ടു കൊല്ലാന്‍ ശ്രമം. മോഷ്ടാവെന്ന് ആരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം തീയിട്ടത്. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ ചികില്‍സയിലാണ്. യുപിയിലെ രഖോപൂര്‍ ഗ്രാമത്തിലെ സുജിത് എന്ന യുവാവിനെയാണ് അഞ്ചംഗ സംഘം ചേര്‍ന്ന് മര്‍ദിച്ച് തീയിട്ടത്.

കഴിഞ്ഞ ദിവസം രാത്രി ഭാര്യവീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സുജിതിനെ നായ്ക്കള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഭയന്നോടിയ സുജിത് സമീപത്തെ വീടിന് സമീപം ഒളിച്ചിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ പ്രദേശവാസികള്‍ കള്ളനെന്നാരോപിച്ച് സുജിതിനെ പിടികൂടുകയും മര്‍ദിക്കുകയുമായിരുന്നു. ക്രൂരമര്‍ദനത്തിനു ശേഷം തീയിട്ടുകൊല്ലാനും ശ്രമം നടത്തി. നായ്ക്കളെ കണ്ട് ഒളിച്ചിരുന്നതാണെന്നു വ്യക്തമാക്കിയെങ്കിലും അക്രമികള്‍ ചെവിക്കൊണ്ടില്ലെന്നു ചികില്‍സയില്‍ കഴിയുന്ന സുജിത് വ്യക്തമാക്കി. സംഭവമറിഞ്ഞ് സുജിതിന്റെ പിതാവ് സ്ഥലത്തെത്തിയെങ്കിലും അദ്ദേഹത്തെയും ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു.

അക്രമം നടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ബരാബാങ്കി പോലിസ് സൂപ്രണ്ട് ആകാശ് തോമര്‍ പറഞ്ഞു. വധശ്രമത്തിനാണ് ഇവര്‍ക്കെതിരേ കേസെടുത്തതെന്നും കൂടുതല്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it