Sub Lead

പശുക്കശാപ്പ് കേസില്‍ കസ്റ്റഡിയില്‍ എടുത്ത യുവാവിനെ വെടിവയ്ക്കുമെന്ന് ഉത്തര്‍പ്രദേശ് പോലിസ് (വീഡിയോ)

പശുക്കശാപ്പ് കേസില്‍ കസ്റ്റഡിയില്‍ എടുത്ത യുവാവിനെ വെടിവയ്ക്കുമെന്ന് ഉത്തര്‍പ്രദേശ് പോലിസ് (വീഡിയോ)
X

മൊറാദാബാദ്: പശുക്കശാപ്പ് ആരോപിച്ച് പിടികൂടിയ മുസ്‌ലിം യുവാവിനെ വെടിവയ്ക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയെന്ന് കുടുംബം. മൊറാദാബാദ് ജില്ലയിലെ ഖാന്‍പൂര്‍ സ്വദേശിയായ അല്ലാഹ് മെഹര്‍ ഖുറേശിയെ വെടിവയ്ക്കുമെന്നാണ് പോലിസ് ഭീഷണിപ്പെടുത്തിയത്. ഖാന്‍പൂരില്‍ എരുമ ഡയറി നടത്തുന്ന ഖുറേശിയെ സെപ്റ്റംബര്‍ 19നാണ് പോലിസ് വീട്ടിലെത്തി പിടികൂടിയത്. 'പകുതി ഏറ്റുമുട്ടല്‍' നടത്തുമെന്നാണ് പോലിസ് ഭീഷണിപ്പെടുത്തിയത്. അതായത്, മരിക്കാത്ത തരത്തില്‍ വെടിവയ്ക്കുമെന്ന്. വീട്ടിലെത്തിയ പോലിസ് സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡ്രൈവും കൊണ്ടുപോയി. അതിന് പിന്നാലെ സ്ത്രീകളുടെ വസ്ത്രങ്ങളും വലിച്ചുകീറി.


Next Story

RELATED STORIES

Share it