Sub Lead

യുപിയില്‍ 2500 രൂപക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

വീഡിയോ വ്യാപകമായി പ്രചരിച്ചിതോടെയാണ് സംഭവം അധികാരികളുടെ ശ്രദ്ധയില്‍പെട്ടത്.

യുപിയില്‍ 2500 രൂപക്ക്  കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി
X

ലക്നോ: പണം നല്‍കിയാല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവുമായി ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രി. മീറത്തിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീഡിയോ പ്രചരിപ്പിച്ച ആള്‍ ഇതേ ആശുപത്രിയിലെ ജോലിക്കാരനാണ്.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി 2,500 രൂപയാണ് വീഡിയോയിലുള്ള ആള്‍ ആവശ്യപ്പെടുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചിതോടെയാണ് സംഭവം അധികാരികളുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാരനെതിരേ കേസ് എടുക്കുകയും ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിടുകയും ചെയ്തു. രാജ്യം വലിയൊരു പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ആരായാലും അവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മീറത്തിലെ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ദിംഗ്ര അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it