- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ മറ്റൊരു ദലിത് പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം വികൃതമാക്കി, ബലാല്‍സംഗമെന്ന് കുടുംബം

ലക്‌നോ: ഹാഥറസ് കൂട്ടബലാല്‍സംഗക്കൊലയില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ മറ്റൊരു ദലിത് പെണ്‍കുട്ടിയെ കൂടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സപ്തംബര്‍ 26ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹാത് ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൃതദേഹമാണ് വയലില്‍ വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. തരിശായി കിടക്കുന്ന വയലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലിസ് പറഞ്ഞു. അതേസമയം, തങ്ങളുമായി ഭൂമി തര്‍ക്കമുണ്ടെന്നും ഭീഷണിപ്പെടുത്തിയ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാവാത്ത മകളെ കൊന്നതാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തതായി കാണ്‍പൂര്‍ ദേഹാത് പോലിസ് സൂപ്രണ്ട് കെ കെ ചൗധരി പറഞ്ഞു.
UP Girl's Mutilated Body Found In Field, Family Alleges Rape
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















