- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്വിറ്ററിലൂടെ ഓക്‌സിജന് വേണ്ടി അഭ്യര്‍ഥിച്ച യുവാവിനെതിരേ കേസെടുത്ത് യുപി പോലിസ്
തന്റെ സുഹൃത്തിന്റെ മുത്തശ്ശിക്ക് ഓക്‌സിജന്‍ എത്തിച്ച് നല്‍കാനായി സഹായിക്കണം എന്നായിരുന്നു ശശാങ്ക് ട്വീറ്റ് ചെയ്തത്.

ലക്‌നോ: ഓക്‌സിജന് വേണ്ടി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥന നടത്തിയ യുവാവിനെതിരെ യുപി പോലീസ് ക്രിമിനല്‍ കേസെടുത്തു. അമേഠി പോലിസാണ് ശശാങ്ക് യാദവ് എന്ന യുവാവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. തന്റെ സുഹൃത്തിന്റെ മുത്തശ്ശിക്ക് ഓക്‌സിജന്‍ എത്തിച്ച് നല്‍കാനായി സഹായിക്കണം എന്നായിരുന്നു ശശാങ്ക് ട്വീറ്റ് ചെയ്തത്.
എന്നാല്‍ ട്വീറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുപി പോലിസ് യുവാവിനെതിരേ ക്രിമിനല്‍ കേസെടുത്തത്. ഒക്‌സിജന്‍ ക്ഷാമത്തിന്റെ പേരില്‍ അഭ്യൂഹം പരത്തി എന്നും ജനങ്ങള്‍ക്കിടയില്‍ ഭീതി ജനിപ്പിച്ചുവെന്നും ആരോപിച്ചാണ് പോലിസ് കേസെടുത്തത്. യുപി പോലിസ് തന്നെയാണ് ട്വിറ്ററിലൂടെ കേസെടുത്ത വിവരം അറിയിച്ചത്.
ഓക്‌സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയോ ഓക്‌സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുകയോ ചെയ്താല്‍ ആശുപത്രികള്‍ അടച്ചു പൂട്ടാന്‍ പോലിസിന് യോഗി നിര്‍ദേശം നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച് മിണ്ടിപ്പോകരുതെന്ന സന്ദേശം യോഗി ആദിത്യനാഥ് ആശുപത്രികള്‍ക്ക് നല്‍കിയത്. ഓക്‌സിജന്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് പിടിച്ചടക്കുമെന്നും യോഗി ആദിത്യനാഥ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
RELATED STORIES
മുസ്ലിംകള്ക്കെതിരായ വര്‍ഗീയ ആക്രമണങ്ങള്‍ തടയുന്നതില്‍ കര്‍ണാടക...
29 May 2025 1:24 PM GMTതടിച്ചിയെന്ന് വിളിച്ച ആണ്‍കുട്ടിയെ വിമാനത്തിനുള്ളിലിട്ട് തല്ലിച്ചതച്ച് ...
29 May 2025 12:12 PM GMT''സതീശന്റെ ലക്ഷ്യം തിരഞ്ഞെടുപ്പിലൂടെ എന്നെ കൊല്ലല്‍''-പി വി അന്‍വര്‍
29 May 2025 12:08 PM GMTപഠനസമ്മര്ദ്ധം; കുടകില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
29 May 2025 11:58 AM GMTജെഴ്സി നമ്പര്‍ 10ന് ആദരം; മെസിക്കും നെയ്മറിനും മൊഡ്രിച്ചിനും ഒപ്പം...
29 May 2025 11:46 AM GMTപ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ജൂണ്‍ രണ്ടിന്
29 May 2025 11:46 AM GMT