Sub Lead

അലോപ്പതിയെക്കുറിച്ചുള്ള വിവാദപരാമര്‍ശം: ബാബാ രാംദേവിനെ പിന്തുണച്ചും പുകഴ്ത്തിയും യുപി ബിജെപി എംഎല്‍എ

അലോപ്പതിയെക്കുറിച്ചുള്ള വിവാദപരാമര്‍ശം: ബാബാ രാംദേവിനെ പിന്തുണച്ചും പുകഴ്ത്തിയും യുപി ബിജെപി എംഎല്‍എ
X

ലഖ്‌നൗ: അലോപ്പതി ചികില്‍സയെയും ഡോക്ടര്‍മാരെയും കുറിച്ച് അപകീര്‍ത്തി പരാമര്‍ശം നടത്തി വിവാദത്തിലായ യോഗ ഗുരു ബാബാ രാംദേവിനെ പിന്തുണച്ചും പുകഴ്ത്തിയും ഡോക്ടര്‍മാരെ അധിക്ഷേപിച്ചും യുപിയിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് രംഗത്ത്. ചില ഡോക്ടര്‍മാര്‍ പിശാചുക്കളെപ്പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. മരിച്ച രോഗികളെ ജീവനുണ്ടെന്നു പറഞ്ഞ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കിടത്തി പണം ഈടാക്കുന്ന ഡോക്ടര്‍മാരെ പിശാചുക്കള്‍ എന്ന് മാത്രമേ വിളിക്കൂവെന്ന് പറഞ്ഞ സുരേന്ദ്ര സിങ് ബാബാ രാംദേവി് ഇന്ത്യന്‍ വൈദ്യശാസ്ത്ര സമ്പ്രദായത്തിന്റെ പതാകവാഹകനാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 'ഇന്നത്തെ മെഡിക്കല്‍ സമ്പ്രദായത്തെ വിലപിടിപ്പുള്ളതാക്കി സമൂഹത്തെ കൊള്ളയടിക്കുന്നവര്‍ ധാര്‍മ്മികതയെക്കുറിച്ച് പഠിപ്പിക്കുകയാണ്. അലോപ്പതി മേഖലയില്‍ 100 രൂപയ്ക്കാണ് 10 രൂപയുടെ ഗുളികകള്‍ നല്‍കുന്നത്. ഇവര്‍ വെളുത്ത വസ്ത്രമണിഞ്ഞ കുറ്റവാളികളാണ്. സമൂഹത്തിലെ അഭ്യുദയകാംക്ഷികളല്ലെന്നും സിങ് പറഞ്ഞു. അലോപ്പതിയും ആയുര്‍വേദവും രോഗങ്ങള്‍ക്ക് സഹായകരമാണ്. അലോപ്പതി ഉപയോഗപ്രദമാണെങ്കിലും ആയുര്‍വേദവും മോശമല്ല. രോഗികളെ ഈ അര്‍ത്ഥത്തില്‍ സേവിക്കണമെന്ന് ബിജെപി എംഎല്‍എ ഫേസ് ബുക്കില്‍ എഴുതി.

'ഇന്ത്യന്‍ വൈദ്യശാസ്ത്ര സമ്പ്രദായത്തിന്റെ പതാകവാഹകനായ രാംദേവ് ജിയെ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ആയുര്‍വേദത്തിലൂടെ അദ്ദേഹം 'സ്വസ്ഥ് ഭാരത്, സമര്‍ത്ഥ് ഭാരത് അഭിയാന്‍' ആരംഭിച്ചു. രാംദേവ് സനാതന ധര്‍മ്മം പിന്തുടരുകയാണെന്നും സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെങ്കില്‍, അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കും. യോഗ ഗുരുവിന്റെ വാദം പൂര്‍ണമായും ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ചികില്‍സയുമായി ബന്ധപ്പെട്ടാണ് യോഗ ഗുരു ബാബാ രാംദേവ് വിവാദ പരാമര്‍ശം നടത്തിയത്. കൊവിഡ് 19 ന് അലോപ്പതി മരുന്നുകള്‍ കഴിച്ച് ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചെന്നായിരുന്നു വ്യാപകമായി പ്രചരിച്ച വീഡിയോയിലുണ്ടായിരുന്നത്. പ്രസ്താവന പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും ഐഎംഎയും ആവശ്യപ്പെട്ടിരുന്നു. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് സാമൂഹിക മാധ്യമത്തില്‍ ആവശ്യമുയര്‍ന്നപ്പോള്‍ ആരുടെയും അച്ഛനു പോലും തന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു രാംദേവിന്റെ വെല്ലുവിളി. അതിനിടെ, ബാബാ രാംദേവ് പരസ്യമായും രേഖാമൂലവും 15 ദിവസത്തിനകം മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം 1000 കോടി രൂപ മാനനഷ്ടക്കേസ് ആവശ്യപ്പെട്ട് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും ചൂണ്ടിക്കാട്ടി ഐഎംഎ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

UP BJP Lawmaker Backs Ramdev Over Comments On Allopathy




Next Story

RELATED STORIES

Share it