Sub Lead

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: എസ്പി നേതാവ് അഖിലേഷ് യാദവ് മല്‍സരിക്കില്ല

തിരഞ്ഞടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ലക്ഷ്യം.

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: എസ്പി നേതാവ് അഖിലേഷ് യാദവ് മല്‍സരിക്കില്ല
X

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. തിരഞ്ഞടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ലക്ഷ്യം.നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ തന്നെയാണ് മല്‍സര രംഗത്തേക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. പൂര്‍ണമായും പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം അഖിലേഷ് കൈകൊണ്ടത്.

നിര്‍ണായക തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കുകയാണെങ്കില്‍ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നത് ആകെ പ്രചാരണത്തെ ബാധിക്കുമെന്ന സാഹചര്യം ഒഴിവാക്കുകയാണ് എസ്പിയുടെ ലക്ഷ്യം.

തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ജയിക്കുകയാണെങ്കില്‍ ഉപരിസഭയുള്ള ഉത്തര്‍പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായോ ഉപതിരഞ്ഞെടുപ്പിലൂടെയോ നിയമസഭാ അംഗമായോ അഖിലേഷിന് മുഖ്യമന്ത്രിയാനാകും. ആര്‍എല്‍ഡിയുമായി സഖ്യ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് അഖിലേഷ് യാദവ് പിടിഐയോട് വ്യക്തമാക്കിയിരുന്നു. സീറ്റ് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അഖിലേഷ് പറഞ്ഞു. ഇന്നലെ ആര്‍എല്‍ഡി പ്രസിഡന്റ് ജയന്ത് ചൗധരി പ്രിയങ്കഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it