Sub Lead

യുപിയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; 12 എല്ലുകള്‍ പൊട്ടിയതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

ഈ മാസം എട്ടിനാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. സംഭവത്തില്‍ 30കാരനായ ദേവേന്ദ്ര കശ്യപ് എന്ന ആളെ പോലിസ് അറസ്റ്റ് ചെയ്തു.

യുപിയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു;  12 എല്ലുകള്‍ പൊട്ടിയതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
X

ലക്‌നൗ: യുപിയിലെ കനൗജില്‍ യുവാവ് എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ 12 എല്ലുകള്‍ പൊട്ടിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ മാസം എട്ടിനാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. സംഭവത്തില്‍ 30കാരനായ ദേവേന്ദ്ര കശ്യപ് എന്ന ആളെ പോലിസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച വീട്ടിനടുത്തുളള ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ദര്‍ശനത്തിന് പോയതായിരുന്നു പെണ്‍കുട്ടി.

ക്ഷേത്രത്തില്‍ പോയ കുട്ടി തിരികെ വരാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലിസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോഴാവാം അസ്ഥികള്‍ പൊട്ടിപ്പോയതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തി. പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയില്‍ ഉപേക്ഷിച്ചു.

മദ്യലഹരിയിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും പീഡനം നടത്തുകയും ചെയ്തതെന്ന് പ്രതി മൊഴി നല്‍കി പ്രതിയെ പൊലീസ് തെളിവെടുപ്പിന് കൊണ്ടു വന്നു.

Next Story

RELATED STORIES

Share it