Sub Lead

യുപിയിലെ ബാരാബങ്കിയില്‍ പള്ളി പൊളിച്ച സംഭവം: അന്വേഷണം വേണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

അധികൃതര്‍ പള്ളി അന്യായമായി പൊളിച്ചതാണെന്നും യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ഇതിനെ കുറിച്ച് ലഭിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു.

യുപിയിലെ ബാരാബങ്കിയില്‍ പള്ളി പൊളിച്ച സംഭവം: അന്വേഷണം വേണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദ് പൊളിച്ചു നീക്കിയതിനെതിരേ അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡും യുപി സുന്നി വഖഫ്‌ബോര്‍ഡും രംഗത്തെത്തി. അധികൃതര്‍ പള്ളി അന്യായമായി പൊളിച്ചതാണെന്നും യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ഇതിനെ കുറിച്ച് ലഭിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു.

100 വര്‍ഷം പഴക്കമുള്ള രാംസനേഹി ഘാട്ട് താലൂക്കിലെ ഗരീബ് നവാസ് മസ്ജിദ് ആണ് പൊളിച്ച് നീക്കിയത്. അനധികൃത നിര്‍മ്മാണം എന്ന് ആരോപിച്ചാണ് പ്രാദേശിക ഭരണകുടത്തിന്റെ നടപടി. മാര്‍ച്ച് 15ന് പള്ളിക്കെട്ടിടം അനധികൃതമാണെന്ന് ആരോപിച്ച് അധികൃതര്‍ പള്ളിക്കമ്മിറ്റിക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഇതിനെതിരേ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ യാതൊരു പൊളിക്കല്‍ നടപടിയും മെയ് 31 വരെ കൈക്കൊള്ളരുതെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. ഇത് മറികടന്നാണ് പള്ളി പൊളിച്ചതെന്ന് പള്ളി കമ്മിറ്റി ആരോപിച്ചു. പള്ളി പൊളിക്കാന്‍ തദ്ദേശഭരണ ഉദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തിയെന്നും കമ്മിറ്റി ആരോപിച്ചു. അതേസമയം പള്ളി പുനര്‍നിര്‍മ്മിക്കണമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പള്ളി കമ്മിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it