Sub Lead

ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മാവന്റെ കേസ് നടത്തുന്നയാള്‍ക്കു നേരെ വധശ്രമം; അഞ്ചുപേര്‍ക്കെതിരേ കേസ്

ബലാല്‍സംഗക്കേസിലെ പരാതിക്കായിയായ പെണ്‍കുട്ടിയുടെ അമ്മാവനെതിരേ ആറ് കേസുകള്‍ ചുമത്തിയിരുന്നു. ഇദ്ദേഹം ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്.

ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മാവന്റെ കേസ് നടത്തുന്നയാള്‍ക്കു നേരെ വധശ്രമം; അഞ്ചുപേര്‍ക്കെതിരേ കേസ്
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി നേതാവിന്റെ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മാവനുവേണ്ടി കേസ് നടത്തുന്നയാള്‍ക്കു നേരെയുണ്ടായ വധശ്രത്തില്‍ അഞ്ച് പേര്‍ക്കെതിരേ കേസെടുത്തു. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഉന്നാവോ കേസ് വിചാരണ നടക്കുന്ന കോടതിയിലെത്തി അഭിഭാഷകന്റെ സഹായിയുമായി കൂടിക്കാഴ്ച നടത്തി മടങ്ങുന്നതിനിടെയാണ് ആക്രമണം.

മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു കാണിച്ച് വെള്ളിയാഴ്ച പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മാഖി പോലിസ് കേസെടുത്തത്. ബാലേന്ദ്ര സിങ്, രോഹിത് സിങ്, ധര്‍മ്മേന്ദ്ര സിങ്, കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവര്‍ക്കെതിരേയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ബലാല്‍സംഗക്കേസിലെ പരാതിക്കായിയായ പെണ്‍കുട്ടിയുടെ അമ്മാവനെതിരേ ആറ് കേസുകള്‍ ചുമത്തിയിരുന്നു. ഇദ്ദേഹം ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ജയിലിലേക്ക് പോവുന്നതിനിടെയാണ് പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ട്രക്കിടിച്ചത്. അപകടത്തില്‍ രണ്ട് അമ്മായിമാര്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂലൈ 28നുണ്ടായ അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ എയിംസില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it