- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉന്നാവോ വാഹനാപകടക്കേസില്‍ മന്ത്രിയുടെ ബന്ധുവിനെയും പ്രതിചേര്‍ത്തു
കേസന്വേഷണം ഏറ്റെടുത്ത സിബിഐ, യുപി സഹമന്ത്രി രവീന്ദ്ര പ്രസാദ് സിങ്ങിന്റെ മരുമകന്‍ അരുണ്‍ സിങ്ങിനെയും കേസില്‍ പ്രതിയാക്കിയതായി വാര്‍ത്താ ഏജന്‍സികളാണ് റിപോര്‍ട്ട് ചെയതത്. ആദിത്യനാഥ് മന്ത്രിസഭയിലെ കൃഷി സഹമന്ത്രിയാണ് രവീന്ദ്ര പ്രതാപ് സിങ്. ഹുസൈന്‍ ഗഞ്ചില്‍നിന്നുള്ള ബിജെപി എംഎല്‍എയാണ് വീന്ദ്ര പ്രതാപ് സിങ്. ഇദ്ദേഹത്തിന്റെ മരുമകനായ അരുണ്‍ സിങ്ങ്, കുല്‍ദീപ് സിങ് സെന്‍ഗറിന്റെ വിശ്വസ്തരില്‍ ഒരാളാണ്
ലഖ്‌നോ: ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ മുഖ്യപ്രതിയായ ഉന്നാവോ ബലാല്‍സംഗ കേസിലെ ഇര സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിച്ച കേസില്‍ ഉത്തര്‍പ്രദേശ് മന്ത്രിയുടൈ ബന്ധുവിനെയും പ്രതി ചേര്‍ത്തു. കേസന്വേഷണം ഏറ്റെടുത്ത സിബിഐ, യുപി സഹമന്ത്രി രവീന്ദ്ര പ്രസാദ് സിങ്ങിന്റെ മരുമകന്‍ അരുണ്‍ സിങ്ങിനെയും കേസില്‍ പ്രതിയാക്കിയതായി വാര്‍ത്താ ഏജന്‍സികളാണ് റിപോര്‍ട്ട് ചെയതത്. ആദിത്യനാഥ് മന്ത്രിസഭയിലെ കൃഷി സഹമന്ത്രിയാണ് രവീന്ദ്ര പ്രതാപ് സിങ്. ഹുസൈന്‍ ഗഞ്ചില്‍നിന്നുള്ള ബിജെപി എംഎല്‍എയാണ് വീന്ദ്ര പ്രതാപ് സിങ്. ഇദ്ദേഹത്തിന്റെ മരുമകനായ അരുണ്‍ സിങ്ങ്, കുല്‍ദീപ് സിങ് സെന്‍ഗറിന്റെ വിശ്വസ്തരില്‍ ഒരാളാണ്.
കുല്‍ദീപിനു പുറമെ ഒമ്പതു പേരുകളാണ് സിബിഐ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നാണ് റിപോര്‍ട്ട്. കുല്‍ദീപ് സിങ് സെന്‍ഗര്‍ സഹോദരന്‍ മനോജ് സിങ് സെന്‍ഗര്‍, വിനോദ് മിശ്ര, ഹരിപാല്‍ സിങ്, നവീന്‍ സിങ്, കോമള്‍ സിങ്, അരുണ്‍ സിങ്, ജ്ഞാനേന്ദ്രസിങ്, റിങ്കു സിങ്, അഭിഭാശകനായ അവദേശ് സിങ് എന്നിവരാണ് സിബിഐ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊലപാതകം, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്ത കേസാണ് കഴിഞ്ഞ ദിവസം സിബിഐ ഏറ്റെടുത്തത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെയും കുടുംബത്തെയും ജയിലിലുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നു ബന്ധുക്കള്‍ നേരത്തെ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു.
എംഎല്‍എയ്‌ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണി സന്ദേശം ലഭിക്കാറുണ്ട്. ജീവന്‍ വേണമെങ്കില്‍ മൊഴി മാറ്റിപ്പറയണം. കേസുമായി മുന്നോട്ടു പോവാനാണ് തീരുമാനമെങ്കില്‍ ജീവന്‍ നഷ്ടപ്പെടുക തന്നെ ചെയ്യുമെന്നായിരുന്നു ജയിലില്‍ നിന്നും കുല്‍ദീപ് സിങ് ഭീഷണിപ്പെടുത്തിയിരുന്നത്. തങ്ങളുടെ സുരക്ഷക്കായി നിയോഗിച്ച പോലിസുകാരുടെ മുന്നില്‍ വച്ചാണ് എംഎല്‍എയുടെ ഫോണ്‍ കോളുകള്‍ വന്നിരുന്നത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലമെന്നു എംഎല്‍എയുടെ ആളുകളും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കുല്‍ദീപിനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചപ്പോഴേ ഭീഷണികള്‍ തുടര്‍ന്നിരുന്നു. പോലിസ് പോലും ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. കുല്‍ദീപ് ബിജെപി എംഎല്‍എ ആണെന്നു മറക്കരുതെന്നായിരുന്നു പോലിസ് ഭീഷണി. കുല്‍ദീപിനെതിരേ പരാതി നല്‍കിയാലും സര്‍ക്കാര്‍ എംഎല്‍എയ്‌ക്കൊപ്പമായിരിക്കുമെന്നും പോലിസ് വ്യക്തമാക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇരയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തത്. ഇവരെ ഇടിച്ച ട്രക്കിന്റെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് മായിച്ച നിലയിലായിരുന്നു. അപകടം നടന്ന ഒമ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും പോലിസ് കേസെടുത്തിരുന്നില്ല. പിന്നീട് വിവാദമായതോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ലഖ്‌നോ എഡിജിപി പോലിസിന് നിര്‍ദേശം നല്‍കിയത്.
പെണ്‍കുട്ടിക്കും കുടുംബത്തിനും ജീവന് ഭീഷണി ഉണ്ടായിരുന്നതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സംഭവ സമയം സുരക്ഷാ ചുമതലയുള്ളവര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. ഈ പോലിസുകാര്‍ തന്നെയാണ് യാത്രാവിവരം, ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിങിനു ചോര്‍ത്തിനല്‍കിയതെന്ന് അപകടക്കേസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചക്ക് ഒന്നിന് ലഖ്‌നോവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ റായ്ബറേലി ഫത്തേപൂര്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു അപകടം.
2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. എല്‍എല്‍എക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതിതേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















