Sub Lead

ഉന്നാവോ വാഹനാപകടം: ബിജെപി എംഎല്‍എയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്താതെ സിബിഐ കുറ്റപത്രം

അപകടത്തിന് പിന്നില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറും കൂട്ടാളികളുമാണെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണത്തെത്തുടര്‍ന്ന് സെന്‍ഗറിനും സഹോദരനും അടക്കം 10 പേര്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പോലിസ് കേസെടുത്തിരുന്നു. എന്നാല്‍, കാര്‍ അപകടം നടന്നത് അശ്രദ്ധകൊണ്ടാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഉന്നാവോ വാഹനാപകടം: ബിജെപി എംഎല്‍എയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്താതെ സിബിഐ കുറ്റപത്രം
X

ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഉന്നാവോ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിലെ മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരേ കൊലപാതകക്കുറ്റം ഒഴിവാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലഖ്‌നോവിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ മാത്രമാണ് കുല്‍ദീപ് സിങ്ങിനും കൂട്ടുപ്രതികള്‍ക്കുമെതിരേ ചേര്‍ത്തിരിക്കുന്നത്. അപകടത്തിന് പിന്നില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറും കൂട്ടാളികളുമാണെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണത്തെത്തുടര്‍ന്ന് സെന്‍ഗറിനും സഹോദരനും അടക്കം 10 പേര്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പോലിസ് കേസെടുത്തിരുന്നു.

എന്നാല്‍, കാര്‍ അപകടം നടന്നത് അശ്രദ്ധകൊണ്ടാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ട്രക്ക് ഡ്രൈവറായ ആഷിഷ്‌കുമാര്‍ പാല്‍ അശ്രദ്ധമായി വാഹനമോടിച്ച് മരണമുണ്ടാക്കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 എ, 338, 279 എന്നീ വകുപ്പുകളാണ് ഡ്രൈവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് കേസില്‍ സിബിഐ അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കിയത്. ജൂലൈ 28നാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിക്കുന്നത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ സംഭവസ്ഥലത്ത് മരിച്ചിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിരുന്നു. അതിവേഗത്തില്‍ വന്ന ട്രക്ക് പെണ്‍കുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ലഖ്‌നോവിലെ കിങ് ജോര്‍ജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടിയെ സുപ്രിംകോടതിയുടെ നിര്‍ദേശമനുസരിച്ച് പിന്നീട് ഡല്‍ഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മാസമാണ് പെണ്‍കുട്ടിയെ ഐസിയുവില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. മൊഴിയെടുക്കാനെത്തിയ സിബിഐയോട് അപകടത്തിന് പിന്നിലും തന്നെ ബലാല്‍സംഗം ചെയ്ത ബിജെപി എംഎല്‍എ കുല്‍ദീപും കൂട്ടാളികളുമാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവിലെ പെണ്‍കുട്ടി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് അപകടമുണ്ടാവുന്നത്. കാറില്‍ പെണ്‍കുട്ടിയോടൊപ്പമുണ്ടാവേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കയറിയിരുന്നില്ല. പെണ്‍കുട്ടിയുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പര്‍പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു. ഡല്‍ഹി എയിംസ് പ്രത്യേക കോടതി മുറിയാക്കിയാണ് സിബിഐ വിചാരണം പൂര്‍ത്തിയാക്കിയത്.

Next Story

RELATED STORIES

Share it