കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കാബൂള്‍: താലിബാല്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്. യുഎസ് സേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലെ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരാണ് വെടിയുതിര്‍ത്തത് എന്നതില്‍ വ്യക്തതയില്ലെന്നാണ് ജര്‍മ്മന്‍ സൈന്യത്തിന്റെ ട്വീറ്റില്‍ പറയുന്നത്. അമേരിക്കന്‍ സൈന്യത്തിന് നേരെയും ജര്‍മ്മന്‍ സൈന്യത്തിന് നേരെയും വെടിവെപ്പുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.
കാബൂള്‍ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് അവിടെ നിന്നും തിരികെയെത്തിയ മലയാളികളടക്കം നേരത്തെ വ്യക്തമാക്കിയിരുന്നു. ആയിരക്കണക്കിന് പേര്‍ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി നില്‍ക്കുകയാണ്. വിമാനത്താവളത്തിന് പുറത്ത് ചെക്ക് പോസ്റ്റുകള്‍ താലിബാനാണ് നിയന്ത്രിക്കുന്നത്. വിമാനത്താവളം യുഎസ് സേനയുടെ നിയന്ത്രണത്തിലാണ്.
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTമധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദില്‍ വിഗ്രഹം സ്ഥാപിച്ച്...
13 Sep 2023 9:25 AM GMTഉദയ്നിധി സ്റ്റാലിന് എന്ന പെരിയാര്‍ മൂന്നാമന്
5 Sep 2023 2:45 PM GMTമണിപ്പൂരിലെ കൂട്ടക്കൊലയും കേരളത്തിലെ കൊലവിളിയും
29 July 2023 7:36 AM GMTഎസ് സി-എസ് ടി, ഒബിസി വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഏകസിവില്‍ കോഡ്
24 Jun 2023 3:03 PM GMTപോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMT