Sub Lead

ഇസ്രായേല്‍ നരഹത്യ അവസാനിപ്പിക്കാന്‍ യുഎന്‍ ഇടപെടണം: ഒഐസി

നിഷ്ഠൂരമായ ഈ നരഹത്യ അവസാനിപ്പിക്കുന്നതില്‍ രക്ഷാ സമിതി പരാജയപ്പെടുകയാണെങ്കില്‍ വിഷയം യുഎന്‍ ജനറല്‍ അസംബ്ലി സഗൗരവം പരിഗണിക്കണം. അസംബ്ലിയുടെ പത്താമത് പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയില്‍ ഫലസ്തീന്‍ പ്രശ്‌നം ഉള്‍പ്പെടുത്തണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

ഇസ്രായേല്‍ നരഹത്യ അവസാനിപ്പിക്കാന്‍ യുഎന്‍ ഇടപെടണം: ഒഐസി
X

റിയാദ്: ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ നരഹത്യ അവസാനിപ്പിക്കണമെന്ന് ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം ആവശ്യപ്പെട്ടു.

നിഷ്ഠൂരമായ ഈ നരഹത്യ അവസാനിപ്പിക്കുന്നതില്‍ രക്ഷാ സമിതി പരാജയപ്പെടുകയാണെങ്കില്‍ വിഷയം യുഎന്‍ ജനറല്‍ അസംബ്ലി സഗൗരവം പരിഗണിക്കണം. അസംബ്ലിയുടെ പത്താമത് പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയില്‍ ഫലസ്തീന്‍ പ്രശ്‌നം ഉള്‍പ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

ശൈഖ് ജര്‍റാഹിലും ഹയ്യ് സല്‍വാനിലും നൂറ് കണക്കിന് ഫലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അവിടങ്ങളില്‍ ജൂത കുടിയേറ്റക്കാരെ അധിവസിപ്പിച്ച നടപടിയെ യോഗം അപലപിച്ചു.

സ്ഥിതിഗതികള്‍ വഷളാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇസ്രായേലിന് മാത്രമാണ്. ഫലസ്തീന്‍ ജനതക്ക് നീതി ലഭ്യമാക്കാന്‍ യുഎന്‍ രക്ഷാകൗണ്‍സില്‍ അടിയന്തിരമായി ഇടപെടണമെന്നും ഒഐസി ആവശ്യപ്പെട്ടു.

73 വര്‍ഷമായി തുടരുന്ന ഇസ്രായേല്‍ വിദ്വേഷത്തിന്റെ ഫലമായി ഇതുവരെ എട്ട് ലക്ഷം ഫലസ്തീനികളാണ് അവരുടെ ഭൂമിയില്‍നിന്നും വീടുകളില്‍നിന്നും ആട്ടിയോടിക്കപ്പെട്ടത്. 400ല്‍ അധികം ഫലസ്തീന്‍ നഗരങ്ങളും ഗ്രാമങ്ങളിലുമായി ഇസ്രായേല്‍ ഇക്കാലമത്രയും കൂട്ടക്കുരുതിയാണ് നടത്തിയത്. ഇതിന് അറുതിയുണ്ടായേ മതിയാകൂവെന്നും ഒഐസി അടിയന്തിര യോഗം ആവശ്യപ്പെട്ടു. ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര കോടതികളും യുഎന്‍ സംവിധാനങ്ങളും ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഒഐസി ആവശ്യമുയര്‍ത്തി.

Next Story

RELATED STORIES

Share it