Sub Lead

ഹജ്ജിന്റെ ആരവം കഴിഞ്ഞു; ഇനി ഉംറയുടെ നാളുകള്‍

അതേസമയം, ഈ വര്‍ഷം ഉംറക്കെത്തുന്നവര്‍ക്ക് തിരിച്ചടിയായി സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഉംറ സര്‍വീസ് ചാര്‍ജില്‍ വര്‍ദ്ധനവ് വന്നതാണ് പ്രധാനമായും തിരിച്ചടിയായത്.

ഹജ്ജിന്റെ ആരവം കഴിഞ്ഞു; ഇനി ഉംറയുടെ നാളുകള്‍
X

മുസ്തഫ മക്ക

മക്ക: വിവിധ നാടുകളില്‍ നിന്നായി ഹജ്ജ്കര്‍മത്തിനെത്തിയ ഹാജിമാര്‍ മക്ക വിടുന്നതോടു കൂടിത്തന്നെ ഈ വര്‍ഷത്തെ ഉംറ വിസ സ്റ്റാമ്പിങ് ആരംഭിച്ചു. മുഹറം ആദ്യ വാരത്തില്‍ തന്നെ ഉംറക്കായി ഹാജിമാര്‍ മക്കയില്‍ എത്തിക്കഴിഞ്ഞു. മലയാളികള്‍ അടക്കം വിവിധ രജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരാണ് വിശുദ്ധ ഹറമില്‍ എത്തിതുടങ്ങിയത്.

ഈ വര്‍ഷം ഒരു കോടിയോളം ഉംറ വിസ അനുവദിക്കുമെന്ന് സൗദി ഹജ്ജ് ഉംറ വിഭാഗം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല ബിന്‍ അല്‍ വസന്‍ അറിയിച്ചിരുന്നു. അതേസമയം, ഈ വര്‍ഷം ഉംറക്കെത്തുന്നവര്‍ക്ക് തിരിച്ചടിയായി സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഉംറ സര്‍വീസ് ചാര്‍ജില്‍ വര്‍ദ്ധനവ് വന്നതാണ് പ്രധാനമായും തിരിച്ചടിയായത്. ഉംറാവിസ സ്റ്റാമ്പിങ് ചാര്‍ജ് 50 റിയാലില്‍ നിന്നും കഴിഞ്ഞ ഏതാനും ദിവസം മുമ്പ് 300 റിയാലാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ 4750 രൂപ തീര്‍ത്ഥാടകര്‍ സ്റ്റാമ്പിങ്ങിനായി അധികം നല്‍കേണ്ടി വരും.

ഇലക്ട്രോണിക് സര്‍വീസ് ചാര്‍ജ് ഗ്രൗണ്ട് സര്‍വീസ് ചാര്‍ജ് വാറ്റ് എന്നിവ ഉള്‍പ്പടെ 9500 രൂപയോളം സൗദി എംബസിയില്‍ മാത്രം ചെലവാകും. അതേസമയം, ആവര്‍ത്തിച്ച് ഉംറ ചെയ്യുന്നവര്‍ക്കുള്ള ഫീസ് 2000 റിയാലില്‍ നിന്നും 300 റിയാലാക്കി കുറച്ചതു വലിയ ആശ്വാസകരമണ്. ആവര്‍ത്തിച്ചു ഉംറചെയ്യന്നവര്‍ക് 32,000 രൂപയോളം ലാഭിക്കാന്‍ കഴിയും. രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണ ഉംറ ചെയ്യുന്നവര്‍ക്കായിരുന്നു ഈ ഫീസ്. ഇപ്പോള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ടാമത് പോകുന്നവര്‍ മാത്രം 300 റിയാല്‍ ഫീസ് നല്‍കിയാല്‍ മതി.

മികച്ച സൗകര്യമുള്ള ഹോട്ടല്‍, സഞ്ചരിക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ എന്നിവ വിസ സ്റ്റാമ്പിങ്ങിനു മുന്നേ സമര്‍പ്പിക്കണം. നാട്ടില്‍ നിന്നും കുറഞ്ഞ പാക്കേജുകളില്‍ സര്‍വീസ് നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കും ഇനി കൂടുതല്‍ തുക ഈടാക്കേണ്ടി വരും. ഉംറ ഏജന്‍സികള്‍ക്ക് മാത്രമായി സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ബാങ്കിംഗ് സംവിധാനം വഴിയാണ് ഈ വര്‍ഷം പണം അടക്കേണ്ടത്. സൗദി സര്‍ക്കാരിന്റെ അംഗീകാരം ഉള്ള ട്രാവല്‍ ഏജന്‍സികള്‍ക്ക് മാത്രമേ പുതിയ സംവിധാനത്തില്‍ ഉംറക്ക് തീര്‍ഥാടകരെ കൊണ്ടുപോകാന്‍ കഴിയൂ.

Next Story

RELATED STORIES

Share it