- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറാന്‍ യുകെ കോടതി ഉത്തരവ്

ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്ക്(പിഎന്‍ബി) തട്ടിപ്പ് കേസ് പ്രതി വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറാന്‍ യുകെ കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാവുമെന്ന നീരവ് മോദിയുടെ വാദങ്ങള്‍ തള്ളിയാണ് കോടതി ഉത്തരവ്. അദ്ദേഹത്തിനെതിരേ മതിയായ തെളിവുണ്ടെന്നും ഇന്ത്യയ്ക്കു കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതില്‍ സംതൃപ്തനാണെന്നും ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു. ഉത്തരവില്‍ അപ്പീല്‍ പോവാന്‍ അവകാശമുണ്ടെന്നും കോടതി അറിയിച്ചു.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ 2019 മാര്‍ച്ചിലാണ് നീരവ് മോദി അറസ്റ്റിലായത്. ഇതേത്തുടര്‍ന്ന് സൗത്ത് വെസ്റ്റ് ലണ്ടനിലെ വാന്‍ഡ്‌സ്വര്‍ത്ത് ജയിലില്‍ കഴിയുകയാണ്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതിയില്‍ ഹാജരായത്. നീരവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നേരത്തേ അപേക്ഷ നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തോളം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
UK extradition judge orders Nirav Modi to be extradited to India to stand trial
RELATED STORIES
കാറില് ചാര്ജ്ജ് ചെയ്ത ഫോണ് പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട കാര് ...
23 May 2025 5:40 PM GMTഇസ്രായേലി അതിക്രമങ്ങള്ക്കിടയിലും മസ്ജിദുല് അഖ്സയിലെത്തി...
23 May 2025 4:48 PM GMTകര്ണാടക ബിജെപിയുടെ പോസ്റ്റിലെ 'കോളി ഫ്ളവറിന്റെ' അര്ത്ഥമെന്ത് ?
23 May 2025 4:46 PM GMTമധ്യപ്രദേശിലെ ഗുണയില് ജയിലില്‍ അടക്കപ്പെടുന്നതില് ഭൂരിപക്ഷവും...
23 May 2025 3:33 PM GMTകൊല്ലത്ത് യുവതി മരിച്ചത് ഫ്രിഡ്ജില് വച്ച ചൂരക്കറി കഴിച്ചത് കാരണം...
23 May 2025 3:10 PM GMT''പ്രസവാവധി പ്രത്യുല്പ്പാദന അവകാശത്തിന്റെ ഭാഗം'': മൂന്നാം പ്രസവത്തിന് ...
23 May 2025 2:59 PM GMT