Sub Lead

യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പാണക്കാട്ടെത്തി ചര്‍ച്ച നടത്തി

യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പാണക്കാട്ടെത്തി ചര്‍ച്ച നടത്തി
X

മലപ്പുറം: യുഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ എം എം ഹസന്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അദ്ദേഹത്തിന്റെ പാണക്കാട്ടെ വസതിയിലെത്തി സന്ദര്‍ശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ഹസന്‍ പാണക്കാട്ടെത്തിയത്.

ജോസ് കെ മാണി വിഭാഗത്തെ തങ്ങള്‍ പുറത്താക്കിയതാണെന്നു പ്രചരിപ്പിച്ച് രക്തസാക്ഷി പരിവേഷം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ഒട്ടേറെ ചര്‍ച്ചകള്‍ നടത്തിയ ശേഷം കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ജോസ് കെ മാണി വിഭാഗത്തോട് ഇനി ചര്‍ച്ച വേണ്ടെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വലിയ വില കൊടുത്താണ് കെ എം മാണിയെ യുഡിഎഫിലെത്തിച്ചത്. പിതാവിനെ പോലും മറന്നാണ് ജോസ് കെ മാണി ഇടതുപക്ഷത്തേക്കു പോയത്. ഇത് നേരത്തേ എഴുതിയ തിരക്കഥയാണ്. എ കെ ആന്റണിയെയും കെ എം മാണിയെയും ചുവപ്പ് പരവതാനി വിരിച്ചാണ് എല്‍ഡിഎഫ് മുമ്പ് സ്വീകരിച്ചത്. എത്ര പെട്ടെന്നാണ് അവര്‍ക്ക് തിരിച്ചുവരേണ്ടിവന്നതെന്ന് ജോസ് കെ മാണി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ടുപോവുമെന്ന് ചര്‍ച്ചയ്ക്കു ശേഷം ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

അതേസമയം, യുഡിഎഫിന് ഇതുകൊണ്ട് യാതൊരു ശക്തിക്ഷയവും ഉണ്ടാവാന്‍ പോവുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നല്ല കൊടുങ്കാറ്റായി യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

UDF convener MM Hassan reached Panakatt and held discussions





Next Story

RELATED STORIES

Share it