Sub Lead

മഹാരാഷ്ട്ര: ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും;ജയന്ത് പാട്ടീലും ബാലാസാഹേബ് തോറാട്ടും ഉപമുഖ്യമന്ത്രിമാര്‍

ഇന്ന് മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരും. എംഎല്‍എമാരുടെ സത്യപ്രതിഞ്ജ മാത്രമാണ് ഇന്ന് നടക്കുക.

മഹാരാഷ്ട്ര: ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും;ജയന്ത് പാട്ടീലും ബാലാസാഹേബ് തോറാട്ടും ഉപമുഖ്യമന്ത്രിമാര്‍
X

മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ ഏറെ കണ്ട മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. വൈകീട്ട് അഞ്ചിന് ശിവാജി പാര്‍ക്കിലാണ് ചടങ്ങ്. ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരണവുമായി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ മുന്നോട്ട് വന്നത്. നേരത്തെ ഡിസംബര്‍ ഒന്നിനായിരുന്നു ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നത്.

ഉപമുഖ്യമന്ത്രിമാരായി കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോറാട്ടും എന്‍സിപിയുടെ ജയന്ത് പാട്ടീലും ഇതോടൊപ്പം സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരും. എംഎല്‍എമാരുടെ സത്യപ്രതിഞ്ജ മാത്രമാണ് ഇന്ന് നടക്കുക. സംസ്ഥാനത്ത് 288 എംഎല്‍എമാരുള്ളതിനാല്‍ ചടങ്ങുകള്‍ വൈകീട്ട് വരെ നീളും. ബിജെപി എംഎല്‍എ കാളിദാസ് കൊലാംകറെയാണ് പ്രോടേം സ്പീക്കര്‍. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലികൊടുത്തു. ഇദ്ദേഹത്തെ ഗവര്‍ണറാണ് നിയമിച്ചത്. പുതിയ നിയമസഭ നിലവില്‍ വന്നശേഷം സ്പീക്കറെ തിരഞ്ഞെടുക്കും.

മുംബൈയില്‍ ചേര്‍ന്ന ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സംയുക്ത യോഗമാണ് ഇന്നലെ ഉദ്ധവ് താക്കറെയയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. മഹാ വികാസ് അഘാദിയെന്ന സഖ്യത്തിന് രൂപം നല്‍കികൊണ്ടുള്ള പ്രമേയവും യോഗം പാസാക്കി.മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുക എന്നത് തന്റെ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്നാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്നലെ പറഞ്ഞത്. സോണിയാ ഗാന്ധിക്കും മറ്റുള്ളവര്‍ക്കും താന്‍ നന്ദി പറയുകയാണെന്നും പരസ്പര വിശ്വാസം നിലനിര്‍ത്തി രാജ്യത്തിന് ഒരു പുതിയ ദിശാബോധം നല്‍കുമെന്നും താക്കറെ പറഞ്ഞു.

Next Story

RELATED STORIES

Share it