യുഎപിഎ കേസ്: മൂന്നാമന്റെ സിസിടിവി ദൃശ്യം ലഭിച്ചെന്ന് പോലിസ്

യുഎപിഎ കേസ്: മൂന്നാമന്റെ സിസിടിവി ദൃശ്യം ലഭിച്ചെന്ന് പോലിസ്

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പോലിസ് സിപിഎം പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലിസ് അന്വേഷിക്കുന്ന മൂന്നാമന്റെ സിസിടിവി ദൃശ്യം ലഭിച്ചതായി പോലിസ്. കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്ത സ്ഥലത്തിന് തൊട്ടടുത്തെ ക്രിക്കറ്റ് ടര്‍ഫിലെ സിസിടിവി ദൃശ്യമാണ് ലഭിച്ചതെന്നാണു പോലിസിന്റെ അകവാശവാദം. അറസ്റ്റിലായവര്‍ക്കൊപ്പം മൂന്നാമന്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യമാണു ലഭിച്ചതെന്നും ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും പോലിസ് പറഞ്ഞു. അതേസമയം, മാവോവാദി പ്രവര്‍ത്തകരാണെന്ന് അലനും താഹയും സമ്മതിച്ചതായും ഇവരില്‍ നിന്ന് മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ ലഘുലേഖ പിടിച്ചെടുത്തതായും പോലിസ് എഫ്‌ഐആറില്‍ വ്യക്തമാക്കി. മാത്രമല്ല, അലനും താഹയ്ക്കും സുരക്ഷാ ഭീഷണിയുണ്ടെന്നും അതിനാല്‍ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മാറ്റണമെന്നും ജയില്‍ സൂപ്രണ്ട് ആവശ്യപ്പെട്ടു.
RELATED STORIES

Share it
Top