Sub Lead

പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഫലസ്തീന്‍ രാജ്യം രൂപീകരിക്കണം: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഫലസ്തീന്‍ രാജ്യം രൂപീകരിക്കണം: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍
X

ദുബൈ: ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാനുള്ള ദ്വിരാഷ്ട്ര ഫോര്‍മുലയുടെ അടിസ്ഥാനത്തിലായിരിക്കണം പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങള്‍ നടക്കേണ്ടതെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യുഎസിനോട് ആവശ്യപ്പെട്ടു. ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനും അവരുടെ അവകാശങ്ങളെ ഹനിക്കാനുമുള്ള എല്ലാ നീക്കങ്ങളെയും എതിര്‍ക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോയെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു.

യുഎഇ പ്രസിഡന്റുമായി മാര്‍ക്കോ റൂബിയോ സംസാരിച്ചെന്ന് യുഎസ് അധികൃതര്‍ സ്ഥിരീകരിച്ചു. പശ്ചിമേഷ്യയില്‍ സ്ഥിരത കൊണ്ടുവരുന്ന കാര്യങ്ങളും യുഎസ്-യുഎഇ ബന്ധവും ചര്‍ച്ചയായി. ഹമാസ് ഇനിയൊരിക്കലും ഗസ ഭരിക്കരുതെന്നും ഇസ്രായേലിനെ ഭീഷണിപ്പെടുത്തുകയും ചെയ്യരുതെന്നാണ് നിലപാടെന്ന് മാര്‍ക്കോ റൂബിയോ യുഎഇ പ്രസിഡന്റിനെ അറിയിച്ചു.

Next Story

RELATED STORIES

Share it