സ്വദേശികളുടെ മിനിമം പ്രതിമാസ ശമ്പളം 25,000 ദിര്‍ഹമാക്കി ഉയത്തി ഷാര്‍ജ
നിലവില്‍ 17,500 ദിര്‍ഹമായിരുന്ന പ്രതിമാന ശമ്പളമാണ് എമിറേറ്റിലെ സോഷ്യല്‍ സര്‍വീസസ് വകുപ്പ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 25,000 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിച്ചതെന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.

ഷാര്‍ജ: സ്വദേശികളുടെ മിനിമം പ്രതിമാന ശമ്പളം 25,000 ദിര്‍ഹമാക്കി ഉയര്‍ത്തി ഷാര്‍ജ എമിറേറ്റ്. നിലവില്‍ 17,500 ദിര്‍ഹമായിരുന്ന പ്രതിമാന ശമ്പളമാണ് എമിറേറ്റിലെ സോഷ്യല്‍ സര്‍വീസസ് വകുപ്പ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 25,000 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിച്ചതെന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.
കുടുംബങ്ങളുടെ ചെലവ് വിവരങ്ങള്‍ താന്‍ പരിശോധിച്ചെന്നും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്ന തരത്തിലാണ് മിനിമം ശമ്പളം നിശ്ചയിച്ചതെന്നും ശൈഖ് സുല്‍ത്താന്‍ ഷാര്‍ജ ടെലിവിഷനോട് പറഞ്ഞു.
ജീവിത ചെലവുകള്‍ കൂടുമ്പോള്‍ ശമ്പളവും അതുപോലെ വര്‍ദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ 12,000ല്‍ അധികം തൊഴില്‍ അപേക്ഷകളുണ്ട്. ഒരു തൊഴിലന്വേഷകന് മുന്നിലും വാതിലുകള്‍ കൊട്ടിയടയ്!ക്കില്ല. മതിയായ യോഗ്യതകള്‍ ഇല്ലാത്തവര്‍ക്ക് പോലും അവസരം നല്‍കും. താഴ്ന്ന വരുമാനക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെങ്കില്‍ താന്‍ അവരെ കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില് വെടിക്കെട്ട് പുരയില് സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല് കൗണ്സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്മാര്ജന പ്ലാന്റ്: അഹങ്കാരിയായ മേയര് ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്മാണമേഖലയിലെ പ്രതിസന്ധി: സര്ക്കാര് അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT