ഇന്ത്യയില് നിന്നുള്ള യാത്രാവിലക്ക് യുഎഇ ആഗസ്ത് രണ്ട് വരെ നീട്ടി

ദുബായ്: യുഎഇ ഇന്ത്യയില് നിന്നുള്ള യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടി. ഇത്തിഹാദ് എയര്ലൈന്സ് ആണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതര് അറിയിച്ചു.
അതത് രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികള് സസൂക്ഷ്മം വിലയിരുത്തി വരികയാണ്. എല്ലാ തലങ്ങളും പരിശോധിച്ചാകും വിമാന സര്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും യു.എ.ഇ സിവില് ഏവിയേഷന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര പ്രതിനിധികള്, ഗോള്ഡന് വിസ, ഇന്വസ്റ്റര് വിസ എന്നിവയുള്ളവര്ക്ക് യു.എ.ഇയില് വരുന്നതിന് തടസമില്ല.
യാത്രാവിലക്ക് എപ്പോള് അവസാനിക്കുമെന്ന് പറയാന് കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത് യുഎഇ സര്ക്കാരാണെന്നും എമിറേറ്റ്സ് എയര്ലൈന്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രാവിലക്ക് നിലനില്ക്കുന്ന രാജ്യങ്ങളില് നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സര്വീസ് ഉണ്ടാകില്ലെന്ന് യുഎഇ ജനറല് സിവില് ഏവിയേഷന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
RELATED STORIES
പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം പൂർത്തിയാക്കിയത് 35 പാലങ്ങൾ
29 Jan 2023 1:28 PM GMTടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റൽ പരിഗണനയിൽ -...
29 Jan 2023 1:01 PM GMTതിരുവല്ലം ബൈപ്പാസിലെ റേസിംഗ് അപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു
29 Jan 2023 12:24 PM GMTപോളണ്ടില് കുത്തേറ്റ് ഒല്ലൂര് സ്വദേശി മരിച്ചു
29 Jan 2023 8:26 AM GMTഭിന്നശേഷി കുട്ടികളുടെ പെൻഷൻ റദ്ദാക്കിയ തീരുമാനം: പുനപ്പരിശോധനയ്ക്ക്...
29 Jan 2023 7:56 AM GMTഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ട ശേഷം...
29 Jan 2023 7:24 AM GMT