News

പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റു; രണ്ട് പോലിസുകാര്‍ അറസ്റ്റില്‍

പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റു; രണ്ട് പോലിസുകാര്‍ അറസ്റ്റില്‍
X

കോട്ടക്കല്‍: പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റ പോലിസുകാര്‍ അറസ്റ്റില്‍. 14 ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപക്ക് മറിച്ചു വിറ്റ കോട്ടക്കല്‍ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ രജീന്ദ്രനും സീനിയര്‍ പോലിസ് ഓഫിസര്‍ സജി അലക്‌സാണ്ടറുമാണ് അറസ്റ്റിലായത്. ഇവരെ സസ്‌പെന്റ് ചെയ്തു.

പോലിസ് സേനക്ക് മാനക്കേടുണ്ടാക്കുന്ന സംഭവമാണ് കോട്ടക്കല്‍ സ്‌റ്റേഷനില്‍ അരങ്ങേറിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് 32 ചാക്കുകളിലായി കടത്താന്‍ ശ്രമിച്ച 14 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി നാസര്‍, അഷറഫ് എന്നിവര്‍ പിടിയിലായത്. പിന്നീട് കഴിഞ്ഞ മാസം 9ന് ഇവരില്‍ നിന്ന് പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാനും പുകയില ഉല്‍പന്നങ്ങള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ഇതിനായി നടത്തിയ പരിശോധനയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിന് പകരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് ചാക്കുകെട്ടുകള്‍ മാത്രമാണ്. ഇതോടെയാണ് പോലിസിന്റെ തന്നെ ഹാന്‍സ് വില്‍പ്പന പുറംലോകമറിഞ്ഞത്.

റഷീദ് എന്ന ഏജന്റുമായി ചേര്‍ന്നാണ് പോലിസുകാര്‍ പുകയില ഉല്‍പന്നങ്ങള്‍ മറിച്ചുവിറ്റത്. വില്‍പ്പന നടത്താന്‍ പോലിസുകാര്‍ ഏജന്റുമായി സംസാരിക്കുന്ന ഫോണ്‍ കോള്‍ രേഖയടക്കം ജില്ലാ പോലിസ് മേധാവിക്ക് പരാതി ലഭിച്ചതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. അറസ്റ്റിലായ പോലിസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it