പശുവിന്റെ പേരില്‍ റമദാനിലും ക്രൂരത; രണ്ട് മുസ് ലിംകളെ ആര്‍എസ്എസുകാര്‍ തല്ലിച്ചതച്ചു(വീഡിയോ)
രണ്ട് ഗുജ്ജാറുകളെ ആര്‍എസ്എസ് ഗുണ്ടകള്‍ തല്ലിച്ചതച്ചെന്നും ജമ്മു കശ്മീര്‍ ഗുജ്ജാര്‍ ബേക്കര്‍വാള്‍ യുവജനക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ് സാഹിദ് ചൗധരി ട്വിറ്ററില്‍ കുറിച്ചു.

ഈ സമയമെത്തിയ ഹിന്ദുത്വര്‍ അവരെ വളയുകയും പശുവിനെ അറുത്തെന്ന് ആരോപിക്കുകയും ചെയ്തു. മൂര്‍ച്ചയുള്ള കത്തിയും മറ്റും ഉപയോഗിച്ച് ആക്രമിച്ചതായും മുസ് ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു. ഒന്നര മണിക്കൂറിലേറെ സമയം മര്‍ദ്ദനം തുടര്‍ന്നതായി അമീര്‍ ഹുസയ്ന്‍(42) പറഞ്ഞു. ഇരുവരും ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
സംഭവത്തില്‍ ജമ്മുവിലെ ഗരോട്ട പോലിസ് കേസെടുക്കുകയും പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
Jammu Occupied Kashmir: Two people from Gujjar community brutally beaten up by RSS goons in Jammu's Garhote area. Reportedly, they were returning home with their cattle. After India, no one in occupied Kashmir is safe from these goons @Masood__Khan pic.twitter.com/5VwwpVdGUu
— Asaad Fakharuddin🍁 (@AsaadFakhar) May 7, 2021
ആക്റ്റിവിസ്റ്റും സമാധാന സന്ദേശകനുമായ ആസാദ് ഫഖ്‌റുദ്ദീന്‍ എന്നയാള്‍ സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. രക്തത്തില്‍ കുളിച്ചുനില്‍ക്കുന്ന രണ്ടുപേരെയും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ജമ്മുവില്‍ ആള്‍ക്കൂട്ടം ചേര്‍ന്ന് തല്ലിക്കൊല്ലുന്ന മറ്റൊരു സംഭവം ഉണ്ടായെന്നും രണ്ട് ഗുജ്ജാറുകളെ ആര്‍എസ്എസ് ഗുണ്ടകള്‍ തല്ലിച്ചതച്ചെന്നും ജമ്മു കശ്മീര്‍ ഗുജ്ജാര്‍ ബേക്കര്‍വാള്‍ യുവജനക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ് സാഹിദ് ചൗധരി ട്വിറ്ററില്‍ കുറിച്ചു. തങ്ങളുടെ വയലില്‍ നിന്ന് കന്നുകാലികളുമായി മടങ്ങുമ്പോഴാണ് ആക്രമണം. സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കാരണം പോലിസ് കാര്യക്ഷമമായ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു.
Two Muslim men thrashed by cow goons in Jammu
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല് ചോദിച്ചിട്ട് അമ്മ നല്കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്ശം തെറ്റായി തോന്നിയെങ്കില് മാത്രം...
17 May 2022 6:41 PM GMTയുക്രെയ്നില്നിന്ന് മടങ്ങിയെത്തിയവര്ക്ക് ഇന്ത്യയില് പഠനം...
17 May 2022 6:39 PM GMTബാരാമുള്ളയില് പുതുതായി തുറന്ന വൈന് ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം
17 May 2022 6:34 PM GMTഗ്യാന്വാപിയെ ബാബരി ആക്കാന് അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMT