- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യാജ ആര്സികളും ലൈസന്സുകളും മറ്റു സര്ട്ടിഫിക്കറ്റുകളും നിര്മിച്ച് വില്പ്പന നടത്തുന്ന സംഘം പിടിയില്
മലപ്പുറം പൊന്മള പട്ടത്ത് മൊയ്തീന് എന്ന മൊയ്തീന് കുട്ടി (44), പെരിന്തല്മണ്ണ പട്ടിക്കാട് മുള്ള്യാകുര്ശ്ശി നമ്പൂത്ത് ഷിഹാബുദ്ദീന്(40) എന്നിവരാണ് അറസ്റ്റിലായത്.
പെരിന്തല്മണ്ണ: ആര്സികളും ലൈസന്സുകളും മറ്റു സര്ട്ടിഫിക്കറ്റുകളും വ്യാജമായി നിര്മിച്ച് വില്പ്പന നടത്തുന്ന സംഘം പെരിന്തല്മണ്ണയില് പിടിയില്. മലപ്പുറം പൊന്മള പട്ടത്ത് മൊയ്തീന് എന്ന മൊയ്തീന് കുട്ടി (44), പെരിന്തല്മണ്ണ പട്ടിക്കാട് മുള്ള്യാകുര്ശ്ശി നമ്പൂത്ത് ഷിഹാബുദ്ദീന്(40) എന്നിവരാണ് അറസ്റ്റിലായത്.
വ്യാജസര്ട്ടിഫിക്കറ്റുകള് നിര്മ്മിച്ച് വില്പ്പന നടത്തുന്ന സംഘത്തെ കുറിച്ച് മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുള് കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില് പെരിന്തല്മണ്ണ ഡിവൈഎസ്പിപി സി ഹരിദാസന്റെ നേതൃത്വത്തില് സിഐ ശശീന്ദ്രന് മേലെയില്, പെരിന്തല്മണ്ണ പ്രത്യേക അന്വേഷണ സംഘം എന്നിവരാണ് പ്രതികളെ പിടികൂടിയത്.
രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില് പോലിസ് നടത്തിയ പരിശോധനയിലാണ് വൈകീട്ട് പെരിന്തല്മണ്ണ കെഎസ്ആര്ടിസി ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ഷിഹാബിനെ മാരേജ് സര്ട്ടിഫിക്കറ്റുമായി പിടികൂടിയത്.
തുടര്ന്ന് നടത്തിയ ചോദ്യം ചെയ്യലില് മലപ്പുറം കോട്ടപ്പടിയില് പ്രിന്റെക്സ് എന്ന പ്രിന്റിങ് സ്ഥാപനത്തില് വച്ച് മോയ്തീന് കുട്ടിയാണ് സര്ട്ടിഫിക്കറ്റുകള് വ്യാജമായി ഉണ്ടാക്കി എത്തിക്കുന്നതെന്നും പല പേരിലുള്ള ആര്സികളും ലൈസന്സുകളുമായി പെരിന്തല്മണ്ണ സിഐ ശശീന്ദ്രന് മേലെയില് വൈകീട്ട് ഏഴു മണിയോ
ടെ മലപ്പുറത്ത് വച്ച് മൊയ്തീന് കുട്ടിയെ കസ്റ്റഡിയിലെടുത്ത് സ്ഥാപനത്തില് നടത്തിയ പരിശോധനയില് കമ്പ്യൂട്ടര്, ലാപ്ടോപ്പ്, പ്രിന്റര്, ലാമിനേഷന് മെഷീന്, സര്ട്ടിഫിക്കറ്റുകള് പ്രിന്റ് ചെയ്യാനുള്ള പ്രത്യേക തരം പേപ്പര് എന്നിവ കണ്ടെടുത്തു. മൊമെന്റോകളും മറ്റും പ്രിന്റ് ചെയ്യുന്നതിന്റെ മറവില് മൊയ്തീന് കുട്ടി വ്യാജ സര്ട്ടിഫിക്കറ്റുകളും മറ്റും നിര്മ്മിച്ച് വില്പ്പന നടത്തിവരികയായിരുന്നു.
വ്യാജസര്ട്ടിഫിക്കറ്റുകള് വളരെ വിദഗ്ദമായി നിര്മ്മിക്കുന്ന 7ാംക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള മൊയ്തീന് കുട്ടി യൂണിവേഴ്സിറ്റി അധികാരികള്, ആര്ടിഒ എന്നിങ്ങനെയുള്ളവരുടെ ഒപ്പുകള് ഒറ്റനോട്ടത്തില് മനസ്സിലാക്കാനും അതുപോലെത്തന്നെ ആര്ക്കും മനസ്സിലാകാത്തരീതിയില് സര്ട്ടിഫിക്കറ്റില് ഇടാനും സീല്, കമ്പ്യൂട്ടറില് തന്നെ നിര്മിച്ച് പതിപ്പിക്കാനും വിദഗ്ദനാണ്. അതുകൊണ്ടുതന്നെ ഇത്തരം സര്ട്ടിഫിക്കറ്റുകള്ക്ക് ഓര്ഡറുകള് വിദേശത്ത് നിന്നു പോലും വരുന്നുണ്ട്. നാട്ടില് അന്യസംസ്ഥാനത്തൊഴിലാളികള്ക്കും ഇത്തരത്തില് സര്ട്ടിഫിക്കറ്റുകള് നിര്മ്മിച്ചു നല്കുന്നതായി പറയുന്നുണ്ട്.
വ്യാജമായി വാഹനങ്ങളുടെ ആര്സികള്, ലൈസന്സുകള്, വിവാഹ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റുകള് , വിവിധ യൂണിവേഴ്സിറ്റികളുടെ സര്ട്ടിഫിക്കറ്റുകളും മാര്ക്ക്ലിസ്റ്റുകളും പല സ്ഥാപനങ്ങളുടേയും അധികാരികള് നല്കുന്ന ജോലി പരിചയസര്ട്ടിഫിക്കറ്റുകള് എന്നിവ വ്യാജമായി നിര്മ്മിച്ച് 10000 മുതല് 25000 വരെ രൂപയ്ക്കാണ് വില്ക്കുന്നത്. വശ്യക്കാരെ കണ്ടെത്താനും പണം വാങ്ങുന്നതിനുമായി പല സ്ഥലങ്ങളിലായി ട്രാവല്സ് ഏജന്റുമാരുള്പ്പടെയുള്ള സംഘം ഇടനിലക്കാരായി പ്രവര്ത്തിക്കുന്നതായും ഇവരെകുറിച്ചുള്ള വിവരങ്ങള് പ്രതികളില് നിന്നും ലഭിച്ചതായും ഇത്തരത്തില് സര്ട്ടിഫിക്കറ്റുകള് വാങ്ങിയവരെകുറിച്ച് വിവരങ്ങള് ലഭിച്ചതായും അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി ഹരിദാസന് അറിയിച്ചു. മൊയ്തീന് കുട്ടിയുടെ പേരില് മലപ്പുറം, താനൂര്, പരിന്തല്മണ്ണ, നിലമ്പൂര്, മണ്ണാര്ക്കാട്, നെന്മാറ , പൊന്നാനി, മഞ്ചേരി, കോഴിക്കോട് നല്ലളം, എറണാകുളം എന്നിവിടങ്ങളില് ഇതേ കേസുകള് നിലവിലുണ്ട് . 2015ല് പെരിന്തല്മണ്ണയില് തന്നെയാണ് അവസാനമായി അറസ്റ്റ് ചെയ്തത്. ഈ കേസുകളിലെല്ലാം ജാമ്യത്തിലിറങ്ങിയതാണ്.
ജില്ലാ പോലിസ് മേധാവി യു അബ്ദുള്കരീം ഐപിഎസിന്റെ നേതൃത്വത്തില് പെരിന്തല്മണ്ണ ഡിവൈഎസ്പി പി സി ഹരിദാസന്, സിഐ ശശീന്ദ്രന് മേലെയില്, പ്രത്യേക അന്വേഷണ സംഘത്തിലെ സി പി മുരളീധരന്, ടി ശ്രീകുമാര്, എന് ടി കൃഷ്ണകുമാര്, എം മനോജ് കുമാര്, കെ സുകുമാരന്, ഫൈസല്, സുനിജ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
മലപ്പുറം-കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15-ാം ജില്ല, പ്രവാസികള്ക്ക്...
6 Oct 2024 3:00 PM GMTഇസ്രായേല് ബസ് സ്റ്റേഷനില് വെടിവെപ്പ്; ഒരു മരണം; ഗസയില് നിന്ന്...
6 Oct 2024 2:45 PM GMTഇസ്രായേല് കൂട്ടകുരുതിക്ക് ഒരു വര്ഷം; ഗസയ്ക്ക് ഐക്യദാര്ഢ്യവുമായി...
6 Oct 2024 1:59 PM GMTഉമര് ഖാലിദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
6 Oct 2024 10:50 AM GMTആന്ധ്രാ തീരത്ത് ചക്രവാത ചുഴി; സംസ്ഥാനത്ത് മഴ കനക്കും
6 Oct 2024 9:49 AM GMTമുംബൈയിൽ കെട്ടിടത്തിൽ തീപിടിത്തം : കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ...
6 Oct 2024 9:30 AM GMT