Sub Lead

കാട്ടാക്കട ആദിശേഖര്‍ കൊലക്കേസ്: വിധി ഇന്ന്

കാട്ടാക്കട ആദിശേഖര്‍ കൊലക്കേസ്: വിധി ഇന്ന്
X

തിരുവനന്തപുരം: കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും. വഞ്ചിയൂര്‍ എംഎസിറ്റി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസില്‍ വിധി പറയുന്നത്. പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15)നെയാണ് പ്രതിയായ പ്രിയരഞ്ജന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. പുളിങ്കോട് ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് കുട്ടി ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് കാരണം.2023 ആഗസ്റ്റ് 30ന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡിലാണ് സംഭവം.

Next Story

RELATED STORIES

Share it