Sub Lead

റഷ്യൻ യുദ്ധക്കപ്പലുകൾക്ക് കരിങ്കടലിലേക്കുള്ള പ്രവേശനത്തിന് തുർക്കിയുടെ നിരോധനം

സെലൻസ്കി ഈ നീക്കത്തെ "വളരെ പ്രധാനപ്പെട്ടത്" എന്ന് പ്രശംസിച്ചു, യുക്രെയ്നിലെ ജനങ്ങൾ അങ്കാറയുടെ പിന്തുണ "ഒരിക്കലും മറക്കില്ല" എന്ന് ട്വീറ്റിൽ പറഞ്ഞു.

റഷ്യൻ യുദ്ധക്കപ്പലുകൾക്ക് കരിങ്കടലിലേക്കുള്ള പ്രവേശനത്തിന് തുർക്കിയുടെ നിരോധനം
X

കീവ്: റഷ്യൻ യുദ്ധക്കപ്പലുകൾക്ക് കരിങ്കടലിലേക്കുള്ള പ്രവേശനത്തിന് തുർക്കി നിരോധനം ഏർപ്പെടുത്തിയെന്ന് സെലൻസ്കി. യുക്രെയ്നിന്റെ അഭ്യർത്ഥന പ്രകാരമാണ് റഷ്യൻ യുദ്ധക്കപ്പലുകളുടെ കരിങ്കടലിലേക്കുള്ള പ്രവേശനം തുർക്കി നിരോധിച്ചതെന്നാണ് സെലൻസ്കിയുടെ ട്വീറ്റ്.

സെലൻസ്കി ഈ നീക്കത്തെ "വളരെ പ്രധാനപ്പെട്ടത്" എന്ന് പ്രശംസിച്ചു, യുക്രെയ്നിലെ ജനങ്ങൾ അങ്കാറയുടെ പിന്തുണ "ഒരിക്കലും മറക്കില്ല" എന്ന് ട്വീറ്റിൽ പറഞ്ഞു.

ഡാർഡനെല്ലെസ്, ബോസ്ഫറസ് കടലിടുക്കുകളിലൂടെ കരിങ്കടലിലേക്ക് റഷ്യൻ കപ്പലുകൾ കടന്നുപോകുന്നത് തടയാൻ കീവ് അങ്കാറയോട് അഭ്യർത്ഥിച്ചിരുന്നു.

Next Story

RELATED STORIES

Share it