- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജീവനക്കാരിയെ കയറിപ്പിടിച്ചു ചുംബിക്കാന്‍ ശ്രമം; യുപിയില്‍ അണ്ടര്‍ സെക്രട്ടറി അറസ്റ്റില്‍
കഴിഞ്ഞ മാസമാണ് ഇച്ഛാ റാം യാദവ് യുവതിയെ കടന്ന് പിടിച്ച് ലൈംഗികമായി അതിക്രമിച്ചത്. ഓഫിസ് മുറിയില്‍ വച്ച് പ്രതി യുവതിയെ ബലമായി പിടിച്ചു വച്ച് ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ജീവനക്കാരിയെ കയറിപ്പിടിച്ചു ചുംബിക്കാന്‍ ശ്രമമിച്ച സര്‍ക്കാര്‍ അണ്ടര്‍ സെക്രട്ടറി അറസ്റ്റില്‍.യുപി സര്‍ക്കാരില്‍ അണ്ടര്‍ സെക്രട്ടറിയായ ഇച്ഛാ റാം യാദവ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ന്യൂനപക്ഷ ക്ഷേമവകുപ്പിലെ ജീവനക്കാരി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് ഇച്ഛാ റാം യാദവ് യുവതിയെ കടന്ന് പിടിച്ച് ലൈംഗികമായി അതിക്രമിച്ചത്. ഓഫിസ് മുറിയില്‍ വച്ച് പ്രതി യുവതിയെ ബലമായി പിടിച്ചു വച്ച് ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി എതിര്‍ത്തിട്ടും ഇച്ഛാ റാം യാദവ് ബലമായി കടന്ന് പിടിക്കാന്‍ ശ്രമിച്ചു. ഇയാളുടെ ശല്യം സഹിക്കാനാവാതായതോടെ യുവതി മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഒക്ടോബര്‍ 29 ന് യുവതിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പോലിസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാതായതോടെ പോലിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് നടപടിയുണ്ടായത്. 2013 മുതല്‍ പരാതിക്കാരിയായ യുവതി ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി കരാര്‍ ജോലി നോക്കിവരികയായിരുന്നു. തന്നോട് സഹകരിച്ചില്ലെങ്കില്‍ ജോലി കളയിക്കുമെന്ന് ഭീഷണിമുഴക്കിയാണ് യുവതിക്കെതിരായ പീഡനശ്രമം.
താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നിന്നാല്‍ ജോലിയില്‍ തുടരാമെന്നും അല്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് ഇയാള്‍ നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവ ദിവസവും ഭീഷണിപ്പെടുത്തി ശേഷം കയറിപ്പിടിക്കുകയായിരുന്നു. തള്ളിമാറ്റാന്‍ ശ്രമിച്ചെങ്കിലും കയറിപ്പിടിച്ച് ചുംബിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
RELATED STORIES
വിചാരണ തടവുകാരനായ മുന്‍ സിമി നേതാവ് അന്തരിച്ചു
28 Jun 2025 2:18 PM GMTകുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന...
28 Jun 2025 1:34 PM GMTമെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല;...
28 Jun 2025 1:13 PM GMTപരാഗ് ജയിന് റോ മേധാവി
28 Jun 2025 12:59 PM GMT''ഭരണഘടനയുടെ ആമുഖം മാറ്റിയത് ശരിയായ നടപടിയായില്ല'': ആര്‍എസ്എസിന്...
28 Jun 2025 11:45 AM GMT'നിങ്ങളെ വാസക്ടമിക്ക് കൊണ്ടുപോകുകയാണ്, നിങ്ങളുടെ ആളുകള്‍ കൂടുതല്‍...
28 Jun 2025 11:33 AM GMT